സെന്‍ട്രല്‍ ഇറ്റലിയെ പ്രതിനിധീകരിക്കുന്ന ഡേവിഡ് സാസോലി യൂറോപ്പ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ബ്രസ്സല്‍സ് : ഇറ്റലിയിലെ സെന്റര്‍ -ലെഫ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഡേവിഡ് മരിയ സാസോലി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 751എം.ഇ.പി മാരുടെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയ സാസോലി പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതനേടി. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ യൂറോപ്യന്‍ യൂണിയന് വേണ്ടി എന്താണ് വിഭാവനം ചെയ്യുന്നത് എന്ന വിഷയത്തെ പറ്റി സംസാരിക്കേണ്ടതുണ്ട്.

മറ്റു മത്സരാത്ഥികള്‍ കാലാവസ്ഥാവ്യതിയാനം, ആന്റി ഫാസിസം, ഫെമിനിസം തുടങ്ങിയ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ സ്ഥിരതയും, യൂണിറ്റിയും ഉയര്‍ത്തിപിടിക്കുന്നതിനായിരുന്നു സാസോലി ഊന്നല്‍ നല്‍കിയത്. ഈ ഒരു നിലപാടാണ് അദ്ദേഹത്തെ യൂണിയന്‍ പ്രസിഡണ്ട് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെ ആദ്യ സമ്മേളങ്ങളില്‍ നടന്ന ചില സംഭവങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.

ബ്രിട്ടനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ 29 എംപിമാര്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ദേശീയഗാനത്തെ അപമാനിച്ച് പുറം തിരിഞ്ഞ് നിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ സ്പിക്കറില്‍ നിന്നും ഇവര്‍ക്ക് കടുത്ത ശകാരവും കേള്‍ക്കേണ്ടി വന്നു. ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവ് നിജെല്‍ ഫെരാജ് ഉം എം.പി മാരുമാണ് യൂണിയന്‍ ദേശീയഗാനത്തെ അപമാനിച്ചത്.

ഒക്ടോബര്‍ അവസാനത്തോടെ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുകയാണെങ്കില്‍ ഈ എംഇപിമാര്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റില്‍ യുകെയെ പ്രതിനിധീകരിക്കുന്നത് അവസാനിപ്പിക്കേണ്ടിയുംവരും. യൂണിയനില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാന്നിധ്യം അറിയിക്കാനാണ് ഈ ഒരു നടപടി എന്നായിരുന്നു ഫെരാജ് ട്വീറ്റ് ചെയ്തത്.

ഡികെ

Share this news

Leave a Reply

%d bloggers like this: