സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍

ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാമറയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞര്‍ സെക്കന്‍ഡില്‍ പത്ത് ലക്ഷം കോടി ഫ്രെയിമുകള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറയുമായിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രകാശ ചലനത്തെ എറ്റവും കുറഞ്ഞ വേഗത്തില്‍ പകര്‍ത്താന്‍ സാധിക്കുന്ന ഈ ക്യാമറയ്ക്ക് ഒരുപക്ഷെ ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പ്രകാശവും വസ്തുവും തമ്മിലുള്ള സമ്പര്‍ക്കത്തിനിടയിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചേക്കും.

ലേസര്‍ പ്രകാശ രശ്മിയെ സെക്കന്‍ഡില്‍ പത്ത് ലക്ഷം കോടി കഷ്ണങ്ങളായി വിഭജിച്ച് പകര്‍ത്തുന്നതില്‍ ഈ ക്യാമറ വിജയിച്ചു. അതിവേഗം സഞ്ചരിക്കുന്ന ലേസര്‍ പ്രകാശ രശ്മിയുടെ ഏറ്റവും വേഗം കുറഞ്ഞ ചലനം വ്യക്തതയോടെ ചിത്രീകരിക്കാന്‍ ഈ ക്യാമറയ്ക്ക് സാധിച്ചത് റാഡോണ്‍ ട്രാന്‍സഫോമേഷന്‍ എന്ന സാങ്കേതം പ്രയോജനപ്പെടുത്തിയാണ്.

നഗ്നനേത്രങ്ങള്‍ കൊണ്ടും ഇന്ന് വരെ വികസിപ്പിച്ചെടുത്ത ചിത്രീകരണ സാങ്കേതിക വിദ്യകള്‍ കൊണ്ടും കാണാനാകാത്ത വളരെ വേഗത്തില്‍ ചലിക്കുന്ന പലതിന്റെ ചിത്രം എടുക്കാനും അതുവഴി അതിന്റെ രഹസ്യങ്ങള്‍ മനസ്സിലാക്കാനും ഈ ക്യാമറകൊണ്ട് കഴിയുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. സെക്കന്‍ഡില്‍ പത്ത് ലക്ഷം കോടി എന്ന ക്യാമറയുടെ വേഗം ഇനിയും കൂട്ടാനുള്ള പരീക്ഷണങ്ങളിലേക്കും കടന്നുകഴിഞ്ഞു ഗവേഷകര്‍.

മുമ്പ് സെക്കന്റില്‍ അഞ്ച് ലക്ഷം കോടി ഫ്രെയിമുകള്‍ പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറ സ്വീഡിഷ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരുന്നു. ആ റെക്കോര്‍ഡാണ് കാലിഫോര്‍ണിയ ഗവേഷകര്‍ പുതിയ ക്യാമറ വികസിപ്പിച്ച് തകര്‍ത്തത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: