സെക്കണ്ടറി തലത്തില്‍ മതപഠനം താത്പര്യമുള്ളവര്‍ക്ക് മാത്രം തിരഞ്ഞെടുക്കാം: നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: സെക്കണ്ടറി തലത്തില്‍ മതപഠന ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ല. ഈ വിഷയം പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് മറ്റ് വിഷയങ്ങള്‍ പഠിക്കാനുള്ള അനുവാദമുണ്ടാകും. റിലീജിയന്‍സ് ക്ളാസില്‍ ഇരിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് രക്ഷിതാക്കള്‍ ഇതിന് അനുവദിക്കുന്ന സമ്മതപത്രം നല്‍കണമെന്ന നിബന്ധനയും ഇതിനോടൊപ്പം എടുത്തുകളഞ്ഞു.

സാമൂഹിക മാറ്റത്തിനനുസരിച്ച് ഉള്ള വിദ്യാഭ്യാസ നിയമമാണ് കൈക്കൊണ്ടതെന്ന് മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ വ്യക്തമാക്കി. ഐറിഷ് സ്‌കൂളുകളില്‍ കുട്ടികള്‍ നിര്‍ബന്ധിത മതപഠന ക്ളാസില്‍ ഇരിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കള്‍ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു. വൈവിധ്യമാര്‍ന്ന ജനസമൂഹത്തെ ഉള്‍ക്കൊള്ളുന്ന അയര്‍ലന്‍ഡ് എല്ലാ മതക്കാര്‍ക്കും പരിഗണന നല്‍കുന്നതിന്റെ ഭാഗമാണ് ഈ വിദ്യാഭ്യസ പരിഷ്‌കാരം.

കുടിയേറ്റക്കാര്‍ ധാരാളമുള്ള അയര്‍ലണ്ടില്‍ മതപഠനം നിര്‍ബന്ധമാക്കുന്നത് ഇവര്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മതചടങ്ങുകള്‍ നടത്തുന്നവര്‍ക്ക് മാത്രം സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുന്ന രീതിക്ക് എതിരെയും വിദ്യാഭ്യാസ വകുപ്പ് ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. താത്പര്യമില്ലാത്തവര്‍ക്ക് നിര്‍ബന്ധിതമായി മതപഠനം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് രാജ്യത്തെ കത്തോലിക്കാ പുരോഹിതന്മാര്‍ പരസ്യ അഭിപ്രായം നടത്തിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: