സൂര്യന്റെ രഹസ്യം തേടി നാസയുടെ സൗര ദൗത്യം അടുത്ത ആഴ്ച വിക്ഷേപണത്തിന് ഒരുങ്ങുന്നു.

ഫ്‌ലോറിഡ: സൂര്യനെക്കുറിച്ച് പഠിക്കാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഓഗസ്റ്റ് 11-ന് വിക്ഷേപണത്തിന് ഒരുങ്ങുന്നു. സൂര്യന്റെ പുറംപാളി കൊറോണയെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണിത്. സൂര്യന്റെ അമിത ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌പേസ് ഷിപ്പ് ആണ് ദൗത്യത്തിനായി ഉപയോഗിക്കുക.

ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയുംകുറിച്ച് പഠിച്ച നാസ സൂര്യനിലെ കൂടിയ ഊഷ്മാവിനെ മറികടക്കാന്‍ കഴിയാത്തതിനാല്‍ ഇതുവരെ സൂര്യന് അടുത്തുള്ള സൗര്യ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. സൂര്യനെ ദൂരെ നിന്നും നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളായിരുന്നു ഇതിന് മുന്‍പ് ഉപയോഗിച്ചിരുന്നത്. വിക്ഷേപണം വിജയിച്ചാല്‍ മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് ലോകം സാക്ഷ്യം വഹിക്കും.

സൂര്യനിലെ വിസ്‌ഫോടനങ്ങള്‍, കാന്തിക മണ്ഡലങ്ങള്‍ തുടങ്ങി കൊറോണയെക്കുറിച്ചുള്ള പഠനമാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ജീവിച്ചിരിക്കുന്ന ശാസ്ത്രഞ്ജന്റെ പേരില്‍ നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം എന്ന പ്രത്യേകതയും പാര്‍ക്കര്‍ മിഷന് സ്വന്തമാകും. നക്ഷത്രങ്ങളില് ഊര്‍ജ്ജ ഉത്പാദനം മനസ്സിലാക്കിയ യൂജിന്‍ ന്യൂമാന്‍ പാര്‍ക്കാരിനോടുള്ള ആദരവ് കൂടിയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ഇന്ത്യ ആദിത്യ എന്ന പേരില്‍ സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഒരു സൗര ദൗത്യം തയ്യാറാക്കി വരികയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: