സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനുമായി ചൈന

സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള ഒരു സൂര്യനെ സങ്കല്‍പ്പിച്ച് നോക്കൂ. എന്നാല്‍ ഇനി സങ്കല്‍പ്പിക്കേണ്ട കാണാന്‍ പോവുകയാണ്, സൂര്യനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനെ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ചൈനയിലെ ഗവേഷകര്‍. ഭൂമിയില്‍ ആവശ്യമായ ഊര്‍ജോത്പാദനം സാധ്യമാക്കാനാണ് കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നതെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകര്‍, നാലാം തലമുറയില്‍പ്പെട്ട ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറില്‍ ഉള്‍പ്പെട്ട പ്ലാസ്മ സെന്ററില്‍ ഭൗമാധിഷ്ടിതമായ സണ്‍സിമുലേറ്റര്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് രാജ്യത്തെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2020ല്‍ തന്നെ കൃത്രിമ സൂര്യനെ സ്ഥാപിക്കാനാകുമെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്.

1998ലാണ് ചൈനീസ് സര്‍ക്കാര്‍ കൃത്രിമ സൂര്യനായിട്ടുള്ള ഗവേഷമത്തിന് അനുമതി നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആസൂത്രണം ചെയ്ത കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. ഗവേഷണം കൂടുതല്‍ മുന്നേറിയപ്പോള്‍ കൃത്രിമ സൂര്യന്റെ ശക്തിയും വര്‍ധിപ്പിച്ചു. 11 മീറ്റര്‍ ഉയരവും 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 മില്ല്യണ്‍ ഡിഗ്രി സെല്‍ഷ്യസാണ്.

ആണവ ശക്തിയുടെ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണ് ചൈനയുടെ ‘കൃത്രിമ സൂര്യന്‍’. ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയാക്ടറാണിത്. കൃത്രിമ സൂര്യന്‍ പദ്ധതി വിജയിച്ചാല്‍ ഊര്‍ജോത്പാദനത്തില്‍ ശാസ്ത്ര ലോകത്ത് വന്‍ വിപ്ലവം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ഗവേഷണത്തിനെതിരെ വ്യാപ വിമര്‍ശനങ്ങളുമുണ്ട്. പരീക്ഷണം പാളിയാല്‍ ആണവ ശക്തിയില്‍ ഭൂമി തന്നെ ഇല്ലാതാവുമെന്നാണ് അവര്‍ പറയുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: