സൂപ്പില്‍ നിന്ന് പ്ലാസ്റ്റിക് കിട്ടിയേക്കും..തിരിച്ച് വിളിച്ച് മസ്ഗ്രാവ്

ഡബ്ലിന്‍: സൂപ്പര്‍ വാല്യുവിന്‍റെയും സെന്‍ട്രായുടെയും ഉടമകളായ മസ്ഗ്രാവ് വിവിധ സൂപ്പുകള്‍ തിരിച്ച് വിളിച്ചു. ഫുഡ് ആന്‍റ് സേഫ്റ്റി അതോറിറ്റി സൂപ്പില്‍ പ്ലാസ്റ്റിക് കണ്ടെത്താനുള്ള സാധ്യത ചൂണ്ടികാണിച്ചതിനെ തുടര്‍ന്നാണിത്. സെന്‍ട്രയുടെ കോഴി‍, പച്ചക്കറി സൂപ്പുകള്‍ സൂപ്പര്‍ വാല്യൂവിന്‍റെ കൂണ്‍ സൂപ്പുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. പിന്‍വലിക്കുന്ന സൂപ്പ് വാങ്ങിയവര്‍ അവ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വാങ്ങിയ കടകളില്‍ മടക്കി നല്‍കിയാല്‍ പണം തിരികെ ലഭിക്കും.  24മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും ഒരുക്കിയിട്ടുണ്ട്. LO-CALL 0818 333 311 ആണ് ഹെല്‍പ് ലൈന്‍ നമ്പര്‍.  ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മസ്ഗ്രാവ് ഗൗരവമായാണ് കാണുന്നതെന്ന് കമ്പനി പ്രവസ്താവനയില്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: