സൂപ്പര്‍മൂണ്‍:അയര്‍ലന്‍ ഡില്‍ 1.10am മുതല്‍ 6.20am വരെ, 3.45ന് ചന്ദ്രന്‍ രക്തവര്‍ണമണിയും, അപൂര്‍വ ദൃശ്യത്തിന് സാക്ഷികളാകാന്‍ ആകാംക്ഷയോടെ ഐറിഷ് മലയാളികള്‍

 

ഡബ്ലിന്‍: സൂപ്പര്‍മൂണ്‍(ബ്ലഡ് മൂണ്‍ ) എന്ന അപൂര്‍വ പ്രതിഭാസത്തിന് ലോകം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. 33 വര്‍ഷത്തിനുശേഷമാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത്. 1982നു ശേഷം സംഭവിക്കാത്തതും ഇനി 2033 വരെ സംഭവിക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു അപൂര്‍വ ദൃശ്യത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അയര്‍ലന്‍ഡിലെ മലയാളികളടക്കമുള്ളവര്‍.

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന പ്രതിഭാസമാണു സൂപ്പര്‍ മൂണ്‍ എന്നറിയപ്പെടുന്നത്. ഈ സന്ദര്‍ഭത്തില്‍ ചന്ദ്രന്‍ കൂടുതല്‍ ചുവപ്പു നിറത്തിലും വലുപ്പത്തിലും കാണപ്പെടുമെന്നതാണു പ്രത്യേകത. സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പം കൂടുതലായിരിക്കും ഇന്നത്തെ ചന്ദ്രന്. ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചന്ദ്രന്‍ ചുവന്ന നിറത്തില്‍ തിളങ്ങും. ആറു മാസത്തെ ഇടവേളയിലെത്തുന്ന നാലാമത്തെ ചന്ദ്രഗ്രഹണം എന്ന പ്രത്യേകതയും ഇന്നത്തെ ഗ്രഹണത്തിനുണ്ട്.

അയര്‍ലന്‍ഡില്‍ നാളെ പുലര്‍ച്ചെ 1.10 നാണ് ചന്ദ്രഗ്രഹണം ദൃശ്യമായി തുടങ്ങുന്നത്. 2.45 ന് ചന്ദ്രനില്‍ ചുവന്ന നിറം വ്യാപിച്ച് തുടങ്ങും. 3.45 ന് ചന്ദ്രന്‍ പൂര്‍ണമായും ചുവന്നനിറത്തില്‍ മുങ്ങും. അതിനുശേഷം ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ നിന്ന് പതിയെ മാറുകയും 6.20 ഓടെ ചന്ദ്രഗ്രഹണം പൂര്‍ണമാകുകയും ചെയ്യും. അസ്‌ട്രോണമി അയര്‍ലന്‍ഡിന്റെ ഡബ്ലിന്‍ Blanchardstown ലുള്ള ഹെഡ്ക്വാട്ടേഴ്‌സില്‍ രാവിലെ 2 മണിമുതല്‍ 6 മണിവരെ സൂപ്പര്‍മൂണ്‍ പ്രതിഭാസം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സൂപ്പര്‍ മൂണിന്റെ ഫോട്ടോയെടുക്കുന്നവര്‍ക്ക് ആസ്‌ട്രോണമി അയര്‍ലന്‍ഡിലേക്കയച്ചു കൊടുത്താന്‍ ആസ്‌ട്രോണമി അയര്‍ലന്‍ഡിന്റെ മാഗസിനില്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: