സൂപ്പര്‍മാര്‍ക്കറ്റ് ആല്‍ഡിയുടെ പേരില്‍ വ്യാജ സന്ദേശം; തട്ടിപ്പിനെതിരെ കരുതിയിരിക്കാന്‍ കമ്പനി

 

അയര്‍ലന്റിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ആല്‍ഡിയുടെ പേരില്‍ വ്യാജ ഓഫര്‍ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന തങ്ങളുടെ പേരിലുള്ള വൗച്ചര്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ആല്‍ഡി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുലൂടെ 150 യൂറോയുടെ ആല്‍ഡി വൗച്ചര്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന വ്യാജസന്ദേശമാണ് പ്രചരിക്കുന്നത്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായായി ആല്‍ഡി സൂപ്പര്‍മാര്‍ക്കറ്റ് പ്രത്യേക വൗച്ചര്‍ നല്‍കുന്നുവെന്നും, കൂടുതലറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്ന സന്ദേശമാണ് പ്രചരിക്കുന്നത്.  ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സമ്മാനം ലഭിക്കുന്നതിന് ഈ സന്ദേശം 20 പേര്‍ക്ക് അയച്ചുകൊടുക്കാനും ഇതിനു ശേഷം 2 ദിവസത്തിനുള്ളില്‍ മെയിലില്‍ വൗച്ചര്‍ ലഭ്യമാകുമെന്നാണ് നിര്‍ദ്ദേശം ലഭിക്കുക. അതേസമയം ഇത്തരം ഒരു ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആല്‍ഡി ട്വിറ്ററില്‍ കുറിച്ചു. കൂടാതെ ഇതിനോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: