സൂക്ഷിക്കുക…മോഷണം പെരുകുന്ന കാലം…ജാഗ്രതാ നിര്‍ദേശങ്ങള്‍ ഗാര്‍ഡ പുറത്തിറക്കി

ഡബ്ലിന്‍: വീടുകളില്‍ സുരക്ഷിതമായിരിക്കാനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്  ഗാര്‍ഡ.  ശൈത്യ മാസങ്ങള്‍ വരുന്നതോടെ കവര്‍ച്ചയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മുന്നിറിയിപ്പ് തരുന്നത്. എപ്പോള്‍ വേണമെങ്കിലും കവര്‍ച്ചകള്‍ നടക്കാമെന്ന് നാഷണല്‍ ക്രൈം പ്രിവന്‍ഷന്‍ യൂണിറ്റ് സെര്‍ജന്‍റ്കെല്‍വിന്‍ കട്ട്നെ ചൂണ്ടികാണിക്കുന്നു. ഏത് ദിവസവും ആകാം ഇത്. എന്നാല്‍ പൊതുവില്‍ കരുതിയിരിക്കേണ്ട സമയം വൈകീട്ട് അഞ്ച് മുതല്‍ പത്ത് മണിവരെയാണ്.

ഇരുട്ടിന്റെ മറയുള്ളത് കൊണ്ടാണ് ഈ സമയത്ത് കൂടുതല്‍ കവര്‍ച്ചകളും നടക്കുന്നത്. കഴിഞ്ഞ നവംബറില്‍ വൈകീട്ട് 5-10നും ഇടയില്‍ നടന്ന കവര്‍ച്ചകള്‍ ജൂണില്‍ നടന്നിന്‍റെ ഇരട്ടിയായിരുന്നു. വീട്ടില്‍ ആരുമില്ലെന്ന പ്രതീതിയാണ് ഇരുട്ട് കനക്കുമ്പോള്‍ തോന്നുകയെന്നും അത് കൊണ്ട് വിളക്കുകള്‍ തെളിയിച്ച് വെയ്ക്കണമെന്നും ഗാര്‍ഡ വ്യക്തമാക്കുന്നു. സപ്പോര്‍ട്ടിങ് സേയ്ഫര്‍ കമ്മ്യൂണിറ്റീസ് ക്യാംപെയിന്‍ കവര്‍ച്ചകളെ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ഏത് രീതിയില്‍ കുറ്റകൃത്യങ്ങള്‍ തടയാമെന്നും നിരക്ക് കുറയ്ക്കാമെന്നുമാണ് ക്യാംപെയിന്‍ പരിശോധിക്കുന്നത്. ലൈറ്റുകള്‍ ടൈമര്‍ ഉപയോഗിച്ച് സെറ്റ് ചെയ്യാനാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

തുടര്‍ച്ചയായി ലൈറ്റ് കത്തി കിടക്കുന്നത് വീട്ടില്‍ ആളില്ലാത്തത് മൂലമാണെന്ന് മനസിലാക്കാന്‍ ഇടവരുത്തുമെന്നും അതിനാല്‍ ലൈറ്റ് ക്രമാനുഗതമായി അണയ്ക്കുകയും തെളിയിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്നും ഗാര്‍ഡ വ്യക്തമാക്കുന്നുണ്ട്. അയല്‍വാസികളോട് കര്‍ട്ടന്‍ ഇടക്ക് തുറന്ന് വെയ്ക്കാനും ആവശ്യപ്പെടണം. കാര്‍, വാഹനങ്ങള്‍ എന്നിവയുടെ താക്കോല്‍ കാണാവുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്.

Share this news

Leave a Reply

%d bloggers like this: