സുരക്ഷാ ഭീഷണി വേള്‍പൂള്‍ ക്ലോത്സ് ഡ്രയര്‍ തിരിച്ചുവിളിക്കുന്നു

ഡബ്ലിന്‍ : സുരക്ഷാ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ വേള്‍പൂള്‍ ക്ലോത്സ് ഡ്രയര്‍ തിരിച്ചുവിളിക്കുന്നു. 2004 മുതല്‍ 2015 വരെ പുറത്തിറക്കിയ Hotpoint, Indesit, Creda, Swan and Proline മോഡലുകള്‍ക്കാണ് സുരക്ഷാ അറിയിപ്പ് ബാധകമാകുക. ഉത്പന്നം റിപ്പയര്‍ ചെയ്തില്ലെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നു വേള്‍പൂള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ ഉത്പന്നത്തിന്റെ ഉപയോഗം തുടരുന്നവര്‍ തീര്‍ച്ചയായും അത് നിര്‍ത്തിവെയ്ക്കാനും കമ്പനി നിര്‍ദേശിക്കുന്നു. കമ്പനിയില്‍ നിന്നും സൗജന്യമായി ഡ്രയര്‍ മാറ്റിയെടുകയോ, ആവശ്യക്കാര്‍ക്ക് വീട്ടില്‍ തന്നെ സൗജന്യ റിപ്പയര്‍ ചെയ്തുകൊടുക്കുകയോ, അതുമല്ലെങ്കില്‍ ഉത്പന്നത്തിന്റെ പഴക്കം കണക്കാക്കി റീഫണ്ട് സൗകര്യവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം.

2015 മുതല്‍ തന്നെ, വേള്‍പൂള്‍ പ്രശ്‌നം സൃഷ്ടിച്ച ഡ്രയര്‍ മോഡല്‍ തിരിച്ചുവിളിച്ചിരുന്നു. നിലവില്‍ സുരക്ഷാ പ്രശ്‌നമുള്ള ഡ്രയര്‍ റിപ്പയര്‍ ചെയ്യാത്തവര്‍ക്കാണ് ഇപ്പോള്‍ അറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഉപഭോക്താക്കള്‍ക്ക് 1800 804 320 എന്ന ടോള്‍ ഫ്രീ നമ്പറിലോ www.indesithotpointsafety.com എന്ന വെബ്‌സൈറ്റോ സന്ദര്‍ശിക്കാം.

Share this news

Leave a Reply

%d bloggers like this: