സുരക്ഷാ ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തി രണ്ട് ബാങ്കുകളിലായി ആസൂത്രിത കവര്‍ച്ച

ഡബ്ലിന്‍: ഡബ്ലിനിലും ഡോഗ്രിടയിലുമായി രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ ഇരട്ട കവര്‍ച്ച. വ്യത്യസ്ത സമയങ്ങളില്‍ നടന്ന കവര്‍ച്ചകള്‍ സമാന രീതിയില്‍ ആയതിനാല്‍ ഇരു സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമാവാമെന്നാണ് പോലീസ് നിഗമനം. ഇന്നലെ രാവിലെ 8 .30 ഓടെയാണ് ഫിംഗല്‍സില്‍ ആദ്യ സംഭവം നടന്നത്.

ധനകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം അടങ്ങിയ പെട്ടിയുമായി അക്രമി രക്ഷപ്പെടുകയായിരുന്നു. സുരക്ഷാ ജീവനക്കാരന് നേരെ തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് ശേഷം 06D രെജിസ്‌ട്രേഷനില്‍ തുടങ്ങുന്ന കറുത്ത നിറത്തിലുള്ള ടൊയോട്ട യാരിസ്സില്‍ ഫിറ്റസ് മൗറിസ് ഭാഗത്തേക്ക് കടന്നതായാണ് വിവരം. അല്പസമയത്തിന് ശേഷം ഫിന്‍ഗല്‍സിലെ ഫെയര്‍ വെയര്‍ എസ്റ്റേറ്റിനടുത്ത് ഈ കാര്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സമാന സംഭവമാണ് 10 മണി ആയതോടെ ദ്രോഗദയിലെ സെന്റ് ലോറന്‍സ് സ്ട്രീറ്റിലും അരങ്ങേറിയത്. ഇവിടെയും സുരക്ഷാ ജീവനക്കാരെ ആയുധധാരികളായ രണ്ട് പേര്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തി പണമടങ്ങിയ പെട്ടി തട്ടിയെടുക്കുകയായിരുന്നു. അക്രമികള്‍ 2007 മോഡല്‍ ഗ്രീന്‍ ഒപെല്‍ സഫെറ കാറില്‍ സ്ഥലംവിട്ടു. ദ്രോഗദയിലെ ഒഴിഞ്ഞ പ്രദേശത്ത് ഈ കാറും കത്തിയെരിഞ്ഞ നിലയില്‍ പിന്നീട് പോലീസ് കണ്ടെടുത്തു.

ആസൂത്രിതമായി നടന്നതെന്ന് സംശയിക്കപ്പെടുന്ന ഇരട്ട കവര്‍ച്ചകളില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദ്രോഗിഡ സംഭവവുമായി ബന്ധപ്പെട്ട് ദൃസാക്ഷികള്‍ 041 987 4200 എന്ന നമ്പറിലും ഫിന്ഗല്‍ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാന്‍ 01 666 7500 ഫിന്ഗല്‍ ഗാര്‍ഡ സ്റ്റേഷനിലും ഉടന്‍ ബന്ധപ്പെടുക.

ഡികെ

Share this news

Leave a Reply

%d bloggers like this: