സുരക്ഷയ്ക്കായി ശിരോവസ്ത്രം മാറ്റണോ? മുസ്ലീമായതിന്റെ പേരില്‍ വംശീയാക്രണത്തിനിരയായ യുവതിയുടെ ചോദ്യം

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സൗദി യുവതി വംശീയാക്രമണത്തിനിരമായി. കഴിഞ്ഞയാഴ്ച ഡബ്ലിനിലാണ് മുസ്ലീമിനെ വെറുക്കുന്നുവെന്ന് പറഞ്ഞ് ഒരാള്‍ സൗദി അറേബ്യന്‍ യുവതിയെ ആക്രമിച്ചത്. ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ മാഷല്‍ ഖയത്ത് എന്ന 31 കാരിക്കാണ് ഡബ്ലിന്‍ ബസില്‍ സഞ്ചരിക്കവേ വംശീയാക്രമണം നേരിടേണ്ടി വന്നത്. ബസില്‍ 70 ഓളം യാത്രക്കാരുണ്ടായിരുന്നു.

ട്രിനിറ്റി കോളേജില്‍ പിഎച്ച്ഡി ചെയ്യുന്ന ഖയാത്ത് മകളെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോഴാണ് ഒരാള്‍ അടുത്തെത്തി God is great എന്നര്‍ത്ഥം വരുന്ന അല്ലാഹു അക്ബര്‍ എന്ന് അഭിവാദ്യം ചെയ്തത്. ഈ പദപ്രയോഗം കൊലപാതകത്തെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. ശിരോവസത്രം ധരിച്ചെത്തുന്നവരെ പൊതുജനമധ്യത്തില്‍ അപമാനിക്കാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് മനസിലാക്കിയ ഖയാത്ത് ഞാന്‍ ആളുകളെ കൊല്ലാറില്ലെന്ന് പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഇതുകേട്ട് അയാള്‍ ശക്തമായി ഖയാത്തിന്റെ ഇടതുതോളിലിടിക്കുകയും ഞാന്‍ മുസ്ലിമുകളെ വെറുക്കുന്നുവെന്ന് പറയുകയും ചെയ്തു.

ഖയാത്ത് ഉടന്‍ തന്നെ സംഭവം ബ് ഡ്രൈവറുടെ അടുത്ത് പറയുകയും ഗാര്‍ഡയുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇയാളെ ബസില്‍ നിന്നിറക്കിവിട്ടു എന്നാല്‍ അറസ്റ്റ് ചെയ്തില്ലെന്ന് ഗാര്‍ഡ വക്താവ് അറിയിച്ചു.

സൗദി അറേബ്യയിലെ കിംഗ് അബ്ദുല്ലാ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറായിരുന്ന ഖയാത്ത് അയര്‍ലന്‍ഡില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ്. ഭര്‍ത്താവും രണ്ടുകുട്ടികളുമായി കഴിഞ്ഞ മൂന്നുവര്‍ഷമായി അയര്‍ലന്‍ഡില്‍ താമസിക്കുകയാണ് ഇവര്‍. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ സംഭവം ഇവരെ വല്ലാതെ ഭയപ്പെടുത്തിയെന്നും പുറത്തിറങ്ങാന്‍ ഭയമാണെന്നും വീണ്ടും ആക്രമിക്കപ്പെടുമെന്ന് ഭീതി വിട്ടൊഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു.

സുരക്ഷിതമായി യാത്രചെയ്യുന്നതിന് ശിരോവസ്ത്രം ഒഴിവാക്കണോ എന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അവര്‍ നിസഹായതയോടെ പറയുന്നു. ആക്രമണമുണ്ടായശേഷം മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടനെ അക്രമിയെ ബസില്‍ നിന്നിറക്കിയെന്ന് ഡബ്ലിന്‍ ബസ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജിവനക്കാരുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുവെന്നും സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും ഗാര്‍ഡ ആവശ്യപ്പെട്ടാന്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന സിസിടിവി ഫൂട്ടേജ് കൈമാറാന്‍ തയാറാണെന്നും ബസ് അധികൃതര്‍ അറിയിച്ചു.

മുസ്ലിമായതിന്റെ പേരില്‍ യുവതി ആക്രമിക്കപ്പെടുമ്പോള്‍ സുരക്ഷയ്ക്കായി ശിരോവസ്ത്രം മാറ്റണോ എന്ന ഖയാത്തിന്റെ ചോദ്യം സമൂഹത്തില്‍ മുഴങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: