സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നു; എഫ്ബിഐയെ വിമര്‍ശിച്ച് ട്രംപ്

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ കഴിയാത്തതിന് യു.എസ് അന്വേഷണ എജന്‍സിയായ എഫ്.ബി.ഐയെ ട്രംപ് ട്വിറ്ററിലൂടെ വിമര്‍ശിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നതാരാണെന്ന് കണ്ടെത്താനും ട്രംപ് എഫ്.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി യുഎസ് ഭരണകൂടത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ദേശീയ സുരക്ഷാ ചാരന്‍മാരെ തടയാന്‍ എഫ്ബിഐയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. എഫ്.ബി.ഐക്ക് ഉള്ളിലെ ചാരന്‍മാരെ പോലും കണ്ടെത്താനായിട്ടില്ല. വിവരങ്ങള്‍ മാധ്യമങ്ങൡൂടെ ചോരുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ചാരന്‍മാരെ കണ്ടെത്തുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം, വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ എഫ്.ബി.ഐ ഇതുവരെ തയാറായിട്ടില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപ് ക്യാമ്പിലുള്ളവര്‍ റഷ്യയുമായി ബന്ധം പുലര്‍ത്തിയെന്ന വാര്‍ത്തകള്‍ തടയണമെന്ന ട്രംപിന്റെ ആവശ്യം എഫ്.ബി.ഐ തള്ളിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എഫ്.ബി.ഐക്ക് എതിരെ വിമര്‍ശനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: