സുരക്ഷയില്‍ ആശങ്ക: മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ച് നഴ്‌സുമാര്‍

 

ഡബ്ലിന്‍: മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ ഗുരുതരമായ സുരക്ഷാപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ജോലി ചെയ്യാനാവില്ലെന്ന് നഴ്‌സുമാര്‍ ഗാല്‍വേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് സുരക്ഷാ ഭിഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റില്‍ ജോലി ചെയ്യാനാവില്ലെന്നറിയിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പണിമുടക്കിയത്. മെന്റല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിള്ള ജീവനക്കാരെയാണ് സാരമായി ബാധിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. നേരത്തെ ഇതേ വിഷയത്തില്‍ നഴ്‌സുമാര്‍ സമരം നടത്തി പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ലേബര്‍ റിലേഷന്‍ കമ്മീഷന്‍ ഇടപെട്ടതുമാണ്. എന്നാല്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു രോഗിക്ക് ഒരു നഴ്‌സ് എന്ന തോതില്‍ പരിചരണം നല്‍കാനുള്ള സംവിധാനമാണ് മെന്ററല്‍ ഹെല്‍ത്ത് യൂണിറ്റില്‍ വേണ്ടതെന്ന് ജീവനക്കാര്‍ പറയുന്നു. പല രോഗികളും ആക്രമണ സ്വാഭാവമുള്ളവരാണ്. ഇവര്‍ക്ക് വ്യക്തിഗതമായ കെയര്‍ നല്‍കുന്നതിന് ആവശ്യത്തിന് ജീവനക്കാര്‍ കൂടിയേ തീരൂ. ജീവനക്കാരുടെ അഭാവമാണ് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയാകുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ 36 തവണ മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ജീവനക്കാര്‍ രോഗികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ വെള്ളിയാഴ്ച പണിമുടക്കിയതിനെ തുടര്‍ന്ന് യൂണിറ്റിലെ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടു. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ തണുത്ത പ്രതികരണം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ടെന്ന് ഗാല്‍വേ ഈസ്റ്റ് ടിഡി കോള്‍ കെവെനയ് പറഞ്ഞു. ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ഫിയന്ന ഫെയില്‍ ആരോഗ്യവക്താവ് ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: