സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

ഡല്‍ഹി: സുനില്‍ അറോറ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് സുനില്‍ അറോറയെ നിയമിച്ചത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഓം പ്രകാശ് റാവത്ത് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് സുനില്‍ അറോറ സ്ഥാനമേല്‍ക്കുന്നത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സുനില്‍ അറോറയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. കശ്മീര്‍, ഒഡീഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, സിക്കിം, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും അറോറയുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തേക്ക് മൂന്ന് വര്‍ഷം കാലാവധിയുണ്ട്.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറില്‍ ഒരാളായിരുന്നു അറോറ. നസിം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്തംബറില്‍ അറോറ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തുന്നത്. 1980 ബാച്ച് ഐഎസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താ വിനിമയ പ്രക്ഷേപണ തലവനായിരുന്നു. രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സുനില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്നു. കൂടാതെ ധനകാര്യം, ടെക്സ്‌റ്റൈല്‍, ആസൂത്രണ കമ്മീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: