സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് 12 വയസ്സ്

മറക്കില്ലൊരിക്കലും 2004 ഡിസംബറിലെ ക്രിസ്തുമസ് കഴിഞ്ഞുള്ള രാവ്. അന്നാണ് ലോകം കണ്ട ഏറ്റവും വലിയ രാക്ഷസത്തിരമാലകള്‍ താണ്ഡവമാടി ലോക ജനതയ്ക്കുമേല്‍ നാശം വിതച്ചത്. ജീവീതത്തിന്റെ സര്‍വവും കടലമ്മയില്‍ അര്‍പ്പിച്ചു കഴിയുന്ന കടലിന്റെ മക്കള്‍ക്ക് 2004 ഡിസംബര്‍ 26 കറുത്ത ദിനമാണ്. തിരയുടെ താണ്ഡവത്തില്‍ അവര്‍ക്ക് ഉറ്റവരുടെ ജീവനും ജീവിതത്തിലെ സകല സമ്പാദ്യങ്ങളും നഷ്ടമായി. ക്രിസ്മസ് പിറ്റേന്ന് ആണു ലോകത്തെ നടുക്കിയ സൂനാമി തിരമാലകള്‍ ഏഷ്യയുടെ പല ഭാഗങ്ങള്‍ക്കുമൊപ്പം ഇന്ത്യന്‍ തീരത്തും കനത്ത നാശം വിതച്ചത്.

നൂറുകണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിക്കടിയില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന ഭീമാകാര ശക്തികള്‍ പെട്ടെന്ന് മോചിപ്പിക്കപ്പെടുകയും തല്‍ഫലമായി ഭൂമി തീക്ഷണമായി കുലുങ്ങുകയും ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും ഒരു ജറ്റ് വിമാനത്തിന്റെ വേഗതയില്‍ (മണിക്കൂറില്‍ 800 കിലോമീറ്റര്‍) രാക്ഷസ തിരമാലകള്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളായ ഇന്ത്യന്‍ പ്ലേറ്റും ബര്‍മ പ്ലേറ്റും സുന്‍ഡ ട്രെഞ്ചില്‍ കുട്ടിയിടിച്ചതിന്റെ ഫലമായി 40 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തിയുള്ള ഭൂകമ്പത്തിന് കാരണമാവുകയും ചെയ്തു. അതിന്റെ പരിണിതഫലമായിരുന്നു സുനാമി.

ഇന്തോനേഷ്യയിലെ സുമാത്രയില്‍ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം 2004ല്‍ സുനാമിത്തിരകള്‍ക്ക് വഴിവെയ്ക്കുകയായിരുന്നു. തുടര്‍ചലനങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും സുനാമി തിരകളായെത്തി സര്‍വനാശം വിതച്ചു. ക്രിസ്തുമസിന്റെ ആഘോഷ ആരവങ്ങള്‍ അടങ്ങുന്നതിനുമുമ്പ് തൊട്ടടുത്ത ദിവസം നിലയ്ക്കാത്ത കണ്ണീരായി ദുരന്തം ആഞ്ഞടിച്ചെത്തുകയായിരുന്നു.

https://youtu.be/v8kPgZqE3zQ

തമിഴ്നാട്ടിലും കേരളത്തിലും ആന്‍ഡമാനിലുമായിരുന്നു ജീവഹാനിയും നാശനഷ്ടവുമേറെ. ഒരു ജീവിതം മുഴുവന്‍ കാത്തുസൂക്ഷിച്ചതെല്ലാം ഒരു നിമിഷംകൊണ്ടു കടലമ്മ തിരിച്ചെടുത്തു. കേരളത്തിന്റെ തീരങ്ങളില്‍ 234 പേര്‍ക്കു ജീവന്‍ നഷ്ടമായി. തമിഴ്നാട്ടിലും ആന്‍ഡമാനിലും ആയിരങ്ങളെ കവര്‍ന്നെടുത്ത കടല്‍ പതിനായിരങ്ങളെ നിരാലംബരാക്കി. 8.5 ആയിരുന്നു ആ കടല്‍ ഭൂകമ്പത്തിന്റെ തീവ്രത.

ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ഇന്ത്യേനേഷ്യ എന്നിവിടങ്ങളിലായി രണ്ട് ലക്ഷത്തില്‍ പരം ആളുകളാണ് മരിച്ചത്. സുനാമി തിരമാലകളില്‍ അപ്രത്യക്ഷരായവരും ഇതിലുണ്ട്. ഇന്ത്യോനേഷ്യയില്‍ മരണം ഒരു ലക്ഷത്തിലേറെയാണ്. ഇവിടെയെല്ലാം സുനാമി ദുരന്തത്തില്‍ അവശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്.

ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കേരളക്കരയേയും കുലുക്കി. കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു. കേരളത്തില്‍ ഇരുന്നേറ് പേര്‍ മരിച്ചപ്പോള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇത് ആയിരങ്ങള്‍ കവിഞ്ഞു.

കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും സുനാമിയുടെ നാശം ഭീകരമായിരുന്നു. 200 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായി. തീരനിവാസികളുടെ ജീവിതം കരിനിഴലിലായി. വീടും വസ്ത്രവും പണിയായുധവും അവര്‍ക്ക് നഷ്ടമായി. ആശ്വാസ വചനവുമായി പലരുമെത്തി. എന്നിട്ടും അവരുടെ ദുരിതം തുടരുന്നു.

വിദേശ സഹായങ്ങളും പ്രവഹിച്ചു. ഇന്ത്യോനേഷ്യയും മാലിയും ശ്രീലങ്കയും കൈനീട്ടി അവ വാങ്ങിയപ്പോള്‍ ഇന്ത്യ അതിനു തയ്യാറായില്ല. ദുരിതത്തെ നേരിടാനുള്ള കെല്‍പ് രാജ്യത്തിനുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പ്രഖ്യാപിച്ചു. ലങ്കയ്ക്ക് കോടികളുടെ സഹായവും ആധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും ഇന്ത്യ നല്‍കി.

ഭൂകമ്പത്തിന് സുനാമിക്കുമിടയില്‍ അനേകം മണിക്കൂറുകള്‍ ഉണ്ടായിരുന്നെങ്കിലും ഏല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് തിരമാലകളുടെ താണ്ഡവം ഉണ്ടായത്. മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം മൂലം, ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാനായില്ല. സുനാമിക്ക് ശേഷം, ഇന്ത്യന്‍ ഓഷന്‍ സുനാമി വാണിംഗ് ആന്റ് മൈറ്റിഗേഷന്‍ സംവിധാനം നിലവില്‍ വരുകയും ഭൗമവ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ഭീമന്‍ തിരമാലകളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: