സുനന്ദയുടെ പരിശോധന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറി

 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാറിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ ഡല്‍ഹി പോലീസിനു കൈമാറി. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ പരിശോധനാ റിപ്പോര്‍ട്ട് എയിംസ് അധികൃതര്‍ വിലയിരുത്തിയതിനുശേഷമാണ് പോലീസിനു കൈമാറിയത്.ശരീരത്തില്‍ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷം ഉളളില്‍ചെന്നതാണ ്‌സുനന്ദയുടെ മരണകാരണമെന്ന് എയിംസ് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നിട്ടില്ലെന്ന് ഉറപ്പായതോടെ ഭര്‍ത്താവ് സശി തരൂരിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ ലാബുകളില്‍ പരിശോധന നടത്തിയിട്ടും മരണകാരണം വ്യക്തമാകാത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ യുഎസിലേക്ക് അയച്ചത്.

Share this news

Leave a Reply

%d bloggers like this: