സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതി

 

സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിഴ ഈടാക്കാവുന്ന കുറ്റമാണെങ്കിലും ഒട്ടുമിക്ക വാഹന യാത്രികരും ഈ വിഷയം അത്ര ഗൗരവകരമായി പരിഗണിക്കാറില്ല. കാറിലും മറ്റ് വാഹനങ്ങലിലും യാത്ര ചെയ്യുന്നവര്‍ പൊലീസിനു മുന്നില്‍ പെടുമ്പോള്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിക്കാറുള്ളത്. ഇങ്ങനെ പൊലീസിന്റെ കണ്ണില്‍ പൊടിയിടാനായി മാത്രം സുരക്ഷാ മുന്‍കരുതലുകള്‍ ഒഴിവാക്കുമ്പോള്‍ ജീവന്‍ വെച്ചാണ് കളിക്കുന്നതെന്ന് പലപ്പോഴും ആരും ചിന്തിക്കാറില്ല.

അപകടം സംഭവിച്ചു കഴിയുമ്പോള്‍ മാത്രം മുന്‍കരുതലുകളെക്കുറിച്ച് മനുഷ്യരുടെ പൊതു സ്വഭാവമാണ്. എത്രയൊക്കെ ബോധവത്ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്താലും കേട്ടതൊന്നും പലരും ജീവിതത്തില്‍ പ്രവര്‍ത്തികമാക്കാറില്ല. അപകടം വന്നിട്ട് നിരാശ്ശപ്പെടുന്നതിനേക്കാള്‍ നല്ലത് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ജീജൗ നഗരത്തില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദിശ തെറ്റിയെത്തിയ കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ചു മാറ്റിയപ്പോള്‍ അപകടത്തില്‍പെട്ട ബസിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പെട്ടന്ന് വെട്ടിച്ചു മാറ്റിയതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബസ് ആടിയുലയുന്നതും പിന്നെ ഒരു വശത്തേക്കും മറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സീറ്റ്ബെല്‍റ്റ് ധരിച്ചവര്‍ അപകടമുണ്ടാകാതെ സുരക്ഷിതരായിരിക്കുന്നതും സീറ്റ്ബെല്‍റ്റ് ധരിക്കാത്തവര്‍ തെറിച്ച് പരിക്കേല്‍ക്കുന്നതും ബസിനുള്ളിലെ ക്യാമറാ രംഗങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബസിന്റെ മുന്‍വശത്തുള്ള സീറ്റില്‍ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്തയാള്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീഴുന്നതും. സീറ്റ്ബെല്‍റ്റ് ധരിച്ചയാള്‍ സുരക്ഷിതയായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം.

 

എ എം

 

Share this news

Leave a Reply

%d bloggers like this: