സീറോ മലബാര്‍ സഭ ഫാരീസ് അബൂബക്കറിന്റെ കളിക്കളമോ? പിസി യുടെ വെളിപ്പെടുത്തല്‍

കൊച്ചി: സീറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് എം.എല്‍.എ. ഭൂമി കുംഭകോണത്തിനു പിന്നില്‍ ഫാരീസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ആണെന്ന് പി.സി ജോര്‍ജ് വെളിപ്പെടുത്തി. ‘ദീപിക’ വിറ്റുമുടിപ്പിച്ച സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഫാരീസിന്റെ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ദീപിക’ വിറ്റുമുടിപ്പിച്ച സംഘം തന്നെയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇടനിലക്കാരന്‍ സാജു വര്‍ഗീസ് ഫാരീസിന്റെ ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫാരിസ് അബൂബക്കര്‍ ദീപിക വിഷയത്തില്‍ നേരത്തെ ഇടപെട്ടു സ്വന്തമാക്കാന്‍ ശ്രമിച്ച ആളാണ്. എന്നാല്‍ സഭയിലെ പുരോഹിതന്മാര്‍ നടത്തിയ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ശ്രമം പൊളിയുകയായിരുന്നു. സീറോ മലബാര്‍ സഭയിലെ പ്രമുഖനായ ഒരു ബിഷപ്പുമായി ഇയാള്‍ക്ക് അടുത്ത ബന്ധം ഉണ്ടന്ന ആരോപണം നേരത്തെ ഉയര്‍ന്നിട്ടുള്ളതാണ്.

കര്‍ദ്ദിനാളിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ വാര്‍ത്ത ചാനലുകള്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്. ഇതിനിടെയാണ് ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പറ്റിയ പിഴവ് സത്യം തുറന്നുപറയുന്നതില്‍ വന്ന വീഴ്ചയാണ്. ഭൂമി വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ദ്ദിനാള്‍ തന്നെ നിയോഗിച്ച വൈദിക സമിതിയുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ആ റിപ്പോര്‍ട്ട് ഞാന്‍ വായിച്ചതാണ്. വഴിയേ പോകുന്നവര്‍ എല്ലാം വന്നു ചോദിച്ചാല്‍ മറുപടി പറയേണ്ട കാര്യം അദ്ദേഹത്തിനില്ല. എന്നാല്‍ അതിരൂപതയിലെ വൈദികരുടെ ചോദ്യങ്ങളോട് എങ്കിലും മറുപടി പറയാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

കര്‍ദ്ദിനാളിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ തനിക്ക് വളരെയേറെ ദുഃഖവും വേദനയുമുണ്ട്. അദ്ദേഹം പരിശുദ്ധനായ പിതാവാണ്. അദ്ദേഹത്തിന് ചില വീഴ്ചകള്‍ പറ്റി. അത് ക്ഷമിക്കാന്‍ സഭ തയ്യാറാകണം. ഏഴല്ല, എഴുപത് പ്രാവിശ്യം ക്ഷമിക്കണമെന്ന പഠിപ്പിച്ച യേശുവില്‍ വിശ്വസിക്കുന്നവനാണ് താന്‍. അതിരൂപതയിലെ ചില വൈദികര്‍ പിതാവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും ചില അത്മായര്‍ അദ്ദേഹത്തെ തടയുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതും തെറ്റാണ്.

അതിരൂപത ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 65 ലക്ഷം രൂപ പ്രതിമാസം പലിശയടയ്ക്കണം. ഈ അവസ്ഥയിലേക്ക് അതിരൂപതയെ എത്തിച്ചവര്‍ സമാധാനം പറയണം. അല്ലെങ്കില്‍ യൂറോപ്പിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇവിടേയും സംഭവിക്കും. അവിടെ കടംകേറി മുടിഞ്ഞ പള്ളികള്‍ മറ്റു മതസ്ഥര്‍ക്ക് വില്‍ക്കുകയാണ്. ചില പള്ളികള്‍ ബാറുകള്‍ ആയിട്ടുണ്ടെന്നും ഭാവിയില്‍ ഇവിടേയും അതു സംഭവിച്ചേക്കുമെന്നും ജോര്‍ജ് പറയുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: