സീറോ മലബാര്‍ സഭ ഡബ്ലിന്‍ യുവജന വിഭാഗം ഒരുക്കുന്ന യുവജനധ്യാന ത്തിലേക്ക് ഏവര്‍ക്കും സ്വാഗതം

പ്രശസ ധ്യാനഗുരുവും സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യുവജനകോര്‍ഡിനേറ്ററുമായ ഫാ ബിനോജ് മുളവരിക്കല്‍ അയര്‍ലണ്ടിലെ യുവജനങ്ങളുടെസമകാലിക പ്രശന അവലോകനം നടത്തുന്നതിനും ആത്മീയവും ഭൗതീകവുമായ ശാക്തീകരണത്തിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്റെ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനുമായി The Burning Bush ധ്യാനം ആഗസ്റ്റ് മാസം 25, 26 (വെള്ളി, ശനി) തീയതികളില്‍ .നടക്കും. രാവിലെ 9.30മുതല്‍ വൈകിട്ട ് 5 വരെ യാണ് ധ്യാന സമയം. സീറോ മലബാര്‍ സഭയുടെ എല്ലാ മാസ് സെന്ററുകളില്‍നിന്നുമുള്ള 13 വയസിനു മുകളില്‍ പ്രായമുള്ളകുട്ടികള്‍ക്കായിട്ടാണു ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉള്‍പ്പെടെ 20 യൂറോ ആയിരിക്കും രജിസ്ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ തങ്ങളുടെ പേര്‍ www. syromalabar.ie എന്ന വെബറസൈറ്റില്‍ രജിസ്്റ്റര്‍ ചെയ്യേണ്ടതാണ്, 18 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളുടെ സമ്മതപത്രം വെബ് സൈറ്റില്‍ ടിക് ചെയ്യേണ്ടതാണ്.

നമ്മുടെ യുവജനങ്ങളുടെ ജീവിത ശൈലിയും സാഹചര്യങ്ങളും എങ്ങനെ അവര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും, കാര്യങ്ങള്‍ നല്ലവണ്ണം മ:നസ്സിലാക്കി തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും കുടുംബ ബന്ധങ്ങളുടെ ആഴവും സ്നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മ:നസ്സിലാക്കുന്നതിനും, ക്രിസതുവിനുവേണ്ടി സ്നഹത്തിന്റെ അഗ്‌നിജ്വാലയായി പ്രകാശിക്കുന്നതിനും Burning Bush ധ്യാനം യുവജനങ്ങള്‍ക്ക് സഹായകമാകും.

ധ്യാനത്തിന്റെ വിജയത്തിനായ് youth Ignite Team പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നതിന് പ്രത്യേകം താത്പര്യം കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടും, ധ്യാനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഫാ ജോസ് ഭരണികുളങ്ങര: 0899741568
ഫാ ആന്റണി ചീരംവേലില്‍ എംഎസ്ടി: 0894538926
ബിനു ആന്റണി: 0876929846
ജോമോന്‍ തോമസ്: 0876271228
രാജി ഡോമനിക്: 0892137888

Share this news

Leave a Reply

%d bloggers like this: