സീറോ മലബാര്‍ ചര്‍ച്ച് അയര്‍ലണ്ട് കോര്‍ക്കില്‍ വാര്‍ഷിക ധ്യാനവും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും

സീറോ മലബാര്‍ ചര്‍ച്ച് അയര്‍ലണ്ട് കോര്‍ക്കില്‍ വാര്‍ഷിക ധ്യാനവും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും ഏപ്രില്‍ 09 മുതല്‍ 15 വരെ വില്‍ട്ടണ്‍ സെന്റ് ജോസഫ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടും.ഈശോയുടെ പീഡാനുഭവത്തെക്കറാച്ചുള്ള വിചിന്തനവും ത്യാഗപ്രവര്‍ത്തികളുംവഴി ജീവിത നവീകരണത്തിനായി യത്‌നിക്കുന്ന നിമിഷങ്ങള്‍.ബലഹീനവും തിന്‍മക്കധീനവുമായ മനുഷ്യപ്രകൃതിയില്‍ നിന്ന് നോമ്പും, പ്രാര്‍ത്ഥനയും വഴി ആത്മീയ ശക്തി പ്രാപിച്ച് ഈശോയിലേക്ക് വളരാന്‍ സഹായിക്കുന്ന പീഡാനുഭവവാരം ആചരിക്കാന്‍ സഭാമാതാവ് നമ്മെ ക്ഷണിക്കുന്നു.

ഏപ്രില്‍ 09 ഓശാന ഞായറാഴച 2:00 മണിക്ക് വില്‍ട്ടണ്‍ പള്ളിയില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പതിനൊന്നാം തിയതി വരെ നടക്കുന്ന വാര്‍ഷിക ധ്യാനത്തിന് ഫാ.ആന്റണി പറങ്കിമാലില്‍ vc (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍) നേതൃത്വം നല്‍കും. ഏപ്രില്‍ പതിമൂന്നിന് ഉച്ചകഴിഞ്ഞ് 4 ന് വി.കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ ശുശ്രുഷ എന്നിവ ആചരിക്കും. ഏപ്രില്‍ പതിനാല് ദു:ഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4:30 നു പീഡാനുഭവ വായന, ആഘോഷമായ കുരിശിന്റെവഴി, സ്ലീവാ വണക്കം എന്നീ തിരുകര്‍മ്മങ്ങള്‍ നടത്തും. ഉയിര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ പതിനഞ്ച് ശനിയാഴ്ച വൈകുന്നേരം 6:30ന് ആരംഭിക്കും.

പീഡാനുഭവവാര തിരുക്കര്‍മ്മങ്ങളിലൂടെ തുടരുന്ന മിശിഹായുടെ രക്ഷാകര രഹസ്യങ്ങളിലുള്ള പങ്കുചേരല്‍ വഴി ആദ്ധ്യാത്മികമായ ഉണര്‍വും ചൈതന്യവും വിശുദ്ധീകരണവും പ്രാപിക്കാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ധ്യാനത്തിന്റെ സമയക്രമം

ഏപ്രില്‍ 9 2 മുതല്‍ 8 വരെ
ഏപ്രില്‍ 10 10.30 മുതല്‍ 4.30 വരെ.
ഏപ്രില്‍ 11 10.30 മുതല്‍ 4.30 വരെ.

പെസാഹവ്യാഴ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 13 നു 4 മുതല്‍ 6.30 വരേ
ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 14 നു 4.30 മുതല്‍ 7 .30 വരേ
ഉയിര്‍പ്പ് തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ ഏപ്രില്‍ 15 ശനി 6 .30 മുതല്‍ 8 .30 വരേ

ഏപ്രില്‍ 16 ഞായറാഴ്ച വിശുദ്ധബലി ഉണ്ടായിരിക്കുന്നതല്ല.

Share this news

Leave a Reply

%d bloggers like this: