സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും ദമ്പതികളുടെ രജതജൂബിലി ആഘോഷവും

ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപതയിലെ സീറോമലബാര്‍ സമൂഹത്തിന് അനുഗ്രഹത്തിന്റെ ദിനമായിരുന്നു 3 കുട്ടികളുടെ സീറോമലബാര്‍ റീത്തില്‍ നടന്ന പ്രഥമ ദിവ്യകാരുണൃ സ്വീകരണവും 3 ദമ്പതികളുടെ വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ വച്ച് വികാരി വെ. റവ. ഫാ. ടോണി ഡവ്‌ലിന്‍ ഏവരെയും സ്വാഗതം ചെയ്തു ആശംസകള്‍ അര്‍പ്പിച്ചു.മോണ്‍.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലി മദ്ധ്യേ ഫാ. മാത്യു തോട്ടത്തിമ്യാലില്‍ വചനസന്ദേശം നല്കീ. റവ. ഫാ. പോള്‍ മോരേലി സഹ കാര്‍മ്മികനായിരുന്നു.

ദില്‍ജാ ജോമോന്‍, മിയ ജോയ്, പീറ്റര്‍ ഡാന്ടിസ് എന്നിവരാണ് ദിവ്യകാരുണൃ സ്വീകരണം സ്വീകരിച്ച കുട്ടികള്‍. ലാലിച്ചന്‍ ലിസ്സി, ജോളി ലിസ്സി, റോയി ജാന്‍സി എന്നീ ദമ്പതികളാണ് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിച്ചത്. കമ്മിറ്റി അംഗങ്ങളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ നടത്തപ്പെട്ട തിരുകര്‍മ്മങ്ങള്‍ക്ക്‌ശേഷം ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

പ്രഥമ ദിവ്യകാരുണൃ സ്വീകരണവും വിവാഹത്തിന്റെ രജതജൂബിലി ആഘോഷവും അവ്‌സ്മരണീയമാക്കിയ ഏവര്‍ക്കും ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ ചാപ്ലൈന്‍ മോണ്‍.ആന്റണി പെരുമായന് നന്ദി രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: