സി. എസ് .ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിക്കുന്നു

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷനും (മോഡറേറ്റര്‍ ) മദ്ധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റും ആയ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനി 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഡബ്ലിനില്‍ സന്ദര്‍ശനം നടത്തുന്നതായിരിക്കും . സി. എസ് .ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത് .

ഡോണോര്‍ അവന്യു ( സെന്റ് കാതറിന്‍ അവന്യു ) , ഡബ്ലിന്‍ 8 ല്‍ ഉള്ള സെന്റ് കാതറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ വച്ച് 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ആരാധനയില്‍ നേതൃത്വം വഹിക്കുന്നതും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതും ആയിരിക്കും. ആരാധനക്ക് ശേഷം ആശംസാ യോഗവും ഉണ്ടായിരിക്കുന്നതാണ് .

എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളെയും പ്രസ്തുത സന്ദര്‍ഭത്തിലേക്കു കത്തൃ നാമത്തില്‍ ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നു.

Venue: St. Catherine & St. James Church of Ireland, Donore Avenue (St.Catherine’s Avenue), Dublin 8
തീയതി : 8th October 2017, Sunday at 3 PM

പ്രാര്‍ത്ഥിപ്പിന്‍ ! കടന്നു വരുവിന്‍ !! അനുഗ്രഹം പ്രാപിപ്പിന്‍ !!!

കൂടുതല്‍ വിവരങ്ങള്‍ക്ക്,
കോശി വര്‍ഗീസ് ( ചര്‍ച്ച് വാര്‍ഡന്‍ 0872988778 )
ജോണ്‍ കെ ഉതുപ്പ് ( സെക്രട്ടറി 0879615327 )

 

Share this news

Leave a Reply

%d bloggers like this: