സി. എസ് .ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ്പ് ഡബ്ലിന്‍ സന്ദര്‍ശിച്ചു.

സി. എസ് .ഐ സഭയുടെ പരമാദ്ധ്യക്ഷനും (മോഡറേറ്റര്‍ ) മദ്ധ്യ കേരള മഹായിടവക ബിഷപ്പും ആംഗ്ലിക്കന്‍ പ്രിമേറ്റും ആയ മോസ്റ്റ് റവ. തോമസ് കെ ഉമ്മന്‍ തിരുമേനി 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഡബ്ലിനില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി . സി. എസ് .ഐ സഭയുടെ ഒരു ബിഷപ്പ് ഇതാദ്യമായാണ് അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്നത്. അയര്‍ലണ്ടിലുള്ള സഭാവിശ്വാസികള്‍ ആവേശത്തോടെ കടന്നുവരുകയും സ്‌നേഹോഷ്മളമായ സ്വീകരണം നല്കുകയുമുണ്ടായി .ഡോണോര്‍ അവന്യു ( സെന്റ് കാതറിന്‍ അവന്യു ) , ഡബ്ലിന്‍ 8 ല്‍ ഉള്ള സെന്റ് കാതറിന്‍ & സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് പള്ളിയില്‍ വച്ച് 2017 ഒക്ടോബര്‍ 8 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് നടന്ന വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്ക് തിരുമേനി നേതൃത്വം വഹിക്കുകയും വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യുകയുമുണ്ടായി.ആരാധനക്ക് ശേഷം ആശംസാ യോഗവും ഉണ്ടായിരുന്നു . പ്രസ്തുത യോഗത്തില്‍ ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ . മൈക്കിള്‍ ജാക്‌സണ്‍ സംബന്ധിക്കുകയും ആശംസകള്‍ നേരുകയും സി. എസ് .ഐ സഭയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള സാദ്ധ്യതകള്‍ മോഡറേറ്ററുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി .ഇതര സഹോദരീ സഭകളിലെ പ്രിയപ്പെട്ടവരും പങ്കെടുത്തു. ആരാധനയ്ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.ആഗോള ആംഗ്ലിക്കന്‍ സഭയിലെ പ്രിമേറ്റുമാരുടെ കാന്റര്‍ബറിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സി. എസ് .ഐ മോഡറേറ്റര്‍, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്‌ററ് സി. എസ് .ഐ കോണ്‍ഗ്രിഗേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ ഹോളി ട്രിനിറ്റി സി. എസ് .ഐ കോണ്‍ഗ്രിഗേഷനില്‍ എപ്പിസ്‌കോപ്പല്‍ സന്ദര്‍ശനത്തിന് എത്തിച്ചേര്‍ന്നത് .

 

Share this news

Leave a Reply

%d bloggers like this: