സി ആര്‍ എഫ്, യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന് 19ന് ബെല്‍ഫാസ്റ്റില്‍ തുടക്കമാവും

ഡബ്ലിന്‍:യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ( സി ആര്‍ എഫ് )ആഭിമുഖ്യത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു.

ഈ മാസം 19ന് ബെല്‍ഫാസ്റ്റില്‍ നിന്നും ആരംഭിച്ച് അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

മേയ് 20ന് ഡബ്ലിന്‍ (പാമേഴ്‌സ് ടൗണ്‍ ), 21ന് കോര്‍ക്ക്, 22ന് ഗോള്‍വേ, 23ന് ഡബ്ലിനിലെ സാന്‍ട്രി എന്നിവിടങ്ങളിലാണ് അയര്‍ലണ്ടിലെ വചന ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്.

പ്രസ്തുത യോഗത്തില്‍ ദൈവകൃപയാല്‍ മാനസാന്തരവും പാപമോചനവും നല്കിയ ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിക്കുന്ന സുവിശേഷ കുടുംബം വി.എം. എല്‍ദോസ്,ഷൈജ എല്‍ദോസ് എന്നിവര്‍ വചനം നല്‍കാന്‍ എത്തുന്നു. കൂടാതെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളും അമൃതധാര വചനസുധ ടിവി പ്രഭാഷകനുമായ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം. വൈ. യോഹന്നാന്‍ കോലഞ്ചേരിയില്‍ നിന്നും സുവിശേഷ സന്ദേശം നല്‍കും.കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡ്,ജര്‍മ്മിനി,വിയന്ന,യൂ കെ(ഗ്‌ളാസ്‌ഗോ, എഡ്വിന്‍ ബര്‍ഗ്,യോര്‍ക്ക്,നോട്ടിംഗ് ഹാം,ബാന്‍ബറി,സൗത്ത് ലണ്ടന്‍, ഈസ്റ്റ് ഹാം,ബഡ് ഫോര്‍ഡ് എന്നിവിടങ്ങളിലും വചന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തിരാവശ്യം. ജീവിതത്തിന് രൂപാന്തരവും, സമാധാനവും നിത്യശാന്തിയും തരുന്ന യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.കൂടൂതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുക.

www.crfgospel.org
കൂടുതല്‍ വിവരങ്ങള്‍ക്ക് :
0873267251

Share this news

Leave a Reply

%d bloggers like this: