സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനം 4ന് ഇന്‍ഡോറില്‍

 

മലയാളികളില്‍ നിന്ന് ഒരാള്‍ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ദൈവദാസി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. രാവിലെ പത്തിന് ഇന്‍ഡോര്‍ ബിഷപ്സ് ഹൗസിനടുത്തുള്ള സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണു ചടങ്ങുകള്‍ നടക്കുന്നത്. വത്തിക്കാനില്‍നിന്നു കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ഡോ. ലിയോ കൊര്‍ണേലിയോ, മെത്രാപ്പോലീത്തമാര്‍ എന്നിവരും ശുശ്രൂഷകളില്‍ പങ്കെടുക്കും.

ദിവ്യബലിമധ്യേ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്ന ചടങ്ങും നിര്‍വ്വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ, ഇന്ത്യയിലെ നാലു കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ 100 ല്‍പ്പരം ബിഷപ്പുമാര്‍ക്കൊപ്പം സിസ്റ്ററിന്റെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററും ഒ.എഫ്.എം കോണ്‍ഗ്രിഗേഷന്‍ അംഗവുമായ ഫാ. ജുവാന്‍ ജിസപ്പേ കാലിഫിനോ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി വൈദികര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്നു പൊതുസമ്മേളനം നടക്കും.

പിറ്റേന്ന് സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയിലും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടാകും. ഇന്‍ഡോറില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള മെത്രാന്മാരും വൈദികരും എഫ്‌സിസി സന്യാസിനികളും കുടുംബാംഗങ്ങളും മറ്റു പ്രതിനിധികളും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി അമ്പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവരും പങ്കെടുക്കും. സിസ്റ്റര്‍ റാണി മരിയയുടെ കബറിടമുള്ള ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ മൂന്നിനും അഞ്ചിനും പ്രത്യേക ശുശ്രൂഷ ഉണ്ടാകും. അഞ്ചിന്റെ കൃതജ്ഞതാബലിക്ക് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ഡോ. ജാംബറ്റിസ്റ്റ ദിക്കാത്രോ മുഖ്യകാര്‍മികനാകും.

995ന് ഉദയ്‌നഗറില്‍ സമന്ദര്‍ സിങ് എന്ന വാടകക്കൊലയാളിയാണ് സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തിയത്. സമൂഹത്തിന്റെ പുറംപോക്കുകളില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് സഭയെയും സമൂഹത്തെയും ഓര്‍മിപ്പിക്കുന്നതാണ് സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വമെന്ന് മാര്‍ എടയന്ത്രത്ത് പറഞ്ഞു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: