സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. എറണാകുളം നെടുമ്പാശ്ശേരി കുന്നുകര സ്വദേശി സഫീര്‍ കരീം(25),? ഭാര്യ ഇടുക്കി സ്വദേശി ജോയ്‌സി ജോയി എന്നിവരെയാണ് എഗ്മൂര്‍ പോലീസ് പിടികൂടിയത്.

എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതുകയായിരുന്ന സഫീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈലില്‍ ബ്ളൂടൂത്തുവഴി ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നു. ഇത് ഐബി ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. സഫീര്‍ മുന്‍ പരീക്ഷകളിലും കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ പരീക്ഷാഹാളില്‍ പരിശോധന നടത്തിയത്.

ഷൂവിന്റെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചുകയറ്റിയ മൊബൈല്‍ ഫോണും കോഡ്ലെസ് ബ്ലൂടുത്തും ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു സഫീറിന്റെ പതിവ്. പരീക്ഷാ ചോദ്യപേപ്പര്‍ കോപ്പിയെടുത്ത് ഭാര്യയ്ക്ക് ഷര്‍ട്ടിന്റെ ബട്ടണില്‍ ഒളിപ്പിച്ചുവെച്ച ക്യാമറയിലൂടെ ചോദ്യ പേപ്പറിന്റെ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുകയും അവര്‍ അതിന്റെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയുമായിരുന്നു. ഹാളില്‍ കയറും മുന്‍പ് ഉദ്യോഗാര്‍ത്ഥികള്‍ സുരക്ഷാ പരീക്ഷ പതിവാണ്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും മറ്റും ഈ സമയം സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറും.

സഫീറിനെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണു കേസെടുത്തത്. 2014ല്‍ ഐ.പി.എസ് ലഭിച്ചിരുന്ന സഫീര്‍ കരീം ഐ.എ.എസ് ലഭിക്കുന്നതിനു വേണ്ടിയാണ് വീണ്ടും പരീക്ഷ എഴുതിയത്. തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനില്‍ ജോലിചെയ്ത് വരികയായിരുന്നു ഇയാള്‍. സഫീറിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍ എന്നപേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: