സിറ്റി ബിന്‍ റീസൈക്ലിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നു; ഏപ്രില്‍ മുതല്‍ പുതിയ നിരക്ക് നല്‍കേണ്ടി വരും.

ഡബ്ലിന്‍: പ്രമുഖ വെയ്സ്റ്റ് ഓപ്പറേറ്ററായ സിറ്റി ബിന്‍ ഗ്രീന്‍ ബിന്‍ ചാര്‍ജ്ജുകള്‍ വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ വര്‍ഷത്തക്ക് 22.80 യൂറോയാണ് പുതിയ നിരക്കായി നല്‍കേണ്ടി വരിക. ഗ്രീന്‍ ബിന്‍ അവശിഷ്ടങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അധിക തുക വേണ്ടിവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കളില്‍ നിന്നും പുതിയ നിരക്ക് ഈടാക്കുന്നത്.

മറ്റൊരു അവശിഷ്ട നിര്‍മ്മാര്‍ജ്ജന കമ്പനിയായ പാണ്ട കഴിഞ്ഞ ദിവസം ഡബ്ലിനില്‍ റീസൈക്ലിങ് ചാര്‍ജ്ജ് ഈടാക്കുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സിറ്റി ബിന്‍ ഗ്രീന്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. വര്‍ഷം 21 യൂറോയാണ് പാണ്ട പുതിയ നിരക്കായി ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് 5 വര്‍ഷക്കാലത്തേക്ക് ഈ തുകയില്‍ മാറ്റമുണ്ടാകില്ലെന്നും കമ്പനി അറിയിച്ചിരുന്നു.

അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് വെയിസ്റ്റുകള്‍ ശേഖരിക്കുന്നത് ചൈന നിര്‍ത്തലാക്കിയിരുന്നു. ഇത് യൂറോപ്പില്‍ മുഴുവന്‍ റീസൈക്ലിങ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ഓരോ രാജ്യവും സ്വന്തം നിലക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സാങ്കേതിക മികവ് ആര്‍ജ്ജിക്കേണ്ടതുണ്ട്. യൂറോപ്യന്‍ യൂണിയനും ഇത്തരത്തില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ് ആരംഭിക്കുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: