സിറിയയുടെ കിഴക്കന്‍ മേഖലയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡമാസ്‌ക്കസ്: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ക്രൂരത തുടരുന്നു. സിറിയയുടെ കിഴക്കന്‍ മേഖലയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂല മേഖലയായ ഡയല്‍ അല്‍ സൂറിലാണ് ഐ.എസ് കനത്ത ആക്രമണം നടത്തിയത്. 50 സൈനികള്‍ ഉള്‍ഴപ്പെടെ 85 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.

അതേസമയം 250ല്‍ കൂടുതല്‍ ജനങ്ങള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ വാര്‍ത്ത ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. ചാവേര്‍ ആക്രമണവും കാര്‍ബോംബ് സ്‌ഫോടനവും നടന്നതായി വിവരമുണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയതായും വിവരമുണ്ട്.
സൈനിക മേഖലകള്‍ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആക്രമണം തുടങ്ങി ഉടന്‍ തന്നെ സേന തിരിച്ചടിച്ചതായി അവകാശപ്പെട്ടു. ഇതില്‍ ഒട്ടേറെ ഐ.എസ് അനുകൂലികള്‍ കൊല്ലപ്പെട്ടതായി സേനവക്താവ് അറിയിച്ചു.

എന്നാല്‍ ആക്രമണത്തിനിടെ സിറിയന്‍ സേനയുടെ ആയുധങ്ങള്‍ പിടിച്ചെടുത്തതായി ഐ.എസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയകള്‍ വഴി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: