സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

 

വാഷിംഗ്ടണ്‍: വടക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീണ്ടും രാസായുധം പ്രയോഗിച്ചതായി യുഎസ് ആരോഗ്യ സംഘടനയായ എംഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണു രാസായുധപ്രയോഗം നടത്തിയതായി തെളിഞ്ഞത്.

വടക്കന്‍ സിറിയയിലെ മരെയയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐഎസ് ആക്രമണം നടത്തിയത്. ഐഎസിന്റെ മോട്ടോര്‍ ഷെല്‍ പ്രയോഗത്തില്‍ ആളുകള്‍ക്കു പൊള്ളലേല്‍ക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഐഎസ് സള്‍ഫര്‍ മസ്റ്റാര്‍ഡ് അടങ്ങിയ മോട്ടോര്‍ ഷെല്ലുകളാണു പ്രയോഗിച്ചതെന്നു വിമത സംഘടനയായ ഷാമി ഫ്രണ്ടിന്റെ വക്താവ് പറഞ്ഞു.

ഈ മാസമാദ്യം വടക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ക്കെതിരേ ഐഎസ് രാസായുധം പ്രയോഗിച്ചതായി യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇറാക്കിലെ കുര്‍ദുകള്‍ക്കെതിരേ ഐഎസ് രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നു പെന്റഗണ്‍ അറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: