സിറിയയിലെ ബ്രിട്ടീഷ് അനാഥക്കുട്ടികളുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സിറിയയില്‍ അകപ്പെട്ട ബ്രിട്ടീഷ് അനാഥക്കുട്ടികളുടെ പുനരധിവാസത്തിന് ബ്രിട്ടന്‍ മുന്‍കൈ എടുക്കുന്നു. അഭയാര്‍ത്ഥി ക്യാമ്പില്‍ ഇത്തരം കുട്ടികളെ കണ്ടെത്തിയാല്‍ ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിന് വിവരം കൈമാറണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ച ബിബിസി റിപ്പോര്‍ട്ടര്‍ ടീം സിറിയന്‍ ക്യാമ്പുകളില്‍ ബ്രിട്ടീഷുകാരായ 3 അനാഥ കുട്ടികളെ കണ്ടെത്തിയിരുന്നു. 5 നും 10 വയസ്സിനും ഇടയിലുള്ള ഇവര്‍ ബ്രിട്ടനിലേക്ക് വരണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

ഈ വാര്‍ത്തയും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സിറിയയിലെ അഭയാര്‍ഥികളായി ബ്രിട്ടീഷ് അനാഥ കുട്ടികളുടെ കാര്യത്തില്‍ ബ്രിറ്റിയാണ് ഒരു വ്യക്തമായ തീരുമാനം എടുക്കുന്നത്. സിറിയയിലെ കുര്‍ദ്ദിഷ് മേഖലയിലെ തിരക്കേറിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഏകദേശം മുപ്പതോളം ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വടക്ക്-കിഴക്കന്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സേവ് ദി ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന ബ്രിട്ടന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: