സിറിയന്‍ കുടിയേറ്റത്തിന്‍റെ പ്രതീകമായി മാറിയ അയ്‌ലന്‍ കുര്‍ദിയെ ഹാസ്യമാക്കി ഷാര്‍ലി ഹെബ്ദോ

പാരീസ്: വിവാദത്തില്‍ നിന്ന് മുക്തമാകും മുമ്പേ ഫ്രഞ്ച് കാര്‍ട്ടൂന്‍ മാസിക മറ്റൊന്നിന് കൂടി വഴിമരുന്നിട്ടു.  കുടിയേറ്റ പ്രശ്‌നത്തിന്റെ പ്രതീകമായി മാറിയ അയ്‌ലന്‍ കുര്‍ദി എന്ന സിറിയന്‍ ബാലനെ അപമാനിച്ച് ഫ്രഞ്ച് കാര്‍ട്ടൂണ്‍ മാഗസിനായ ഷാര്‍ലി ഹെബ്‌ദോ ഇക്കുറി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഈ മാസം രണ്ടിന് തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി മരിച്ച കുര്‍ദിയുടെ കാര്‍ട്ടൂണോടെയാണ് ഷാര്‍ലി ഹെബ്‌ദോയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്.

അവന്റെ ലക്ഷ്യത്തിനടുത്ത് (സോ കേ്‌ളാസ് ടു ഹിസ് ഗോള്‍) എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് വാചകമാണ് കാര്‍ട്ടൂണിനൊപ്പം നല്‍കിയിരിക്കുന്നത്. ഒരു കുട്ടിയുടെ വിലയ്ക്ക് രണ്ട് കുട്ടികള്‍ എന്ന വാചകവും കാര്‍ട്ടൂണിനൊപ്പമുണ്ട്. മക്‌ഡൊണാള്‍ഡിന്റെ ഫുഡ് റീട്ടെയില്‍ സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന ലോഗോയ്‌ക്കൊപ്പമുള്ള ചിത്രവും കാര്‍ട്ടൂണില്‍ ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടിന് യൂറോപ്പിലേക്കുള്ള കുടിയേറ്റ ബോട്ട് മുങ്ങിയാണ് അയ്‌ലന്‍ കുര്‍ദി എന്ന പിഞ്ചു ബാലന്‍ മരിച്ചത്. കടല്‍തീരത്ത് അടിഞ്ഞ കുര്‍ദിയുടെ ചിത്രം ലോകമാധമങ്ങളിലെങ്ങും പ്രസിദ്ധീകരിക്കുകയും കുടിയേറ്റ പ്രശ്‌നത്തില്‍ ഗൗരവമായ ചര്‍ച്ച ഉയര്‍ത്തുകയും ചെയ്തിരുന്നു. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ തീവ്രവാദി ആക്രമണത്തിനിരയായ കാര്‍ട്ടൂണ്‍ മാഗസിനാണ് ഷാര്‍ലി ഹെബ്‌ദോ. അന്നത്തെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: