സിറിയക്കെതിരെ അമേരിക്കയും സഖ്യ കക്ഷികളും വ്യോമാക്രമണം നടത്തി; ലോകം സംഘര്‍ഷ ഭീതിയില്‍

ദൂമയില്‍ കഴിഞ്ഞ ശനിയാഴ്ച സിറിയ നടത്തിയ രാസായുധ ആക്രമണത്തിന് മറുപടിയായി അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനിക നടപടിക്ക് തുടക്കം കുറിച്ചു.  ഡൂമയില്‍ രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തി. രാസായുധങ്ങള്‍ സംഭരിച്ച മേഖലകളിലാണ് ആക്രമണം നടത്തിയത്. യു.എസ്, യു.കെ,ഫ്രാന്‍സ് സംയുക്ത സേനയാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌ക്കസില്‍ നിന്ന് വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ സിറിയിന്‍ ഒബ്സര്‍ വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ആക്രമണം തുടരാന്‍ ഉദ്ദേശമില്ലെന്നും ശക്തമായ സന്ദേശം നല്‍കുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡി സിയില്‍ വെച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചു. ”കാടത്തത്തിനും ക്രൂരതയ്ക്കും എതിരെ ന്യായമായ അധികാരം ഉപയോഗിച്ച് രാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവര്‍ സംയുക്ത സൈനിക നടപടി ആരംഭിച്ചിരിക്കുന്നു. ഇന്ന് രാത്രി നമ്മുടെ ധീരരായ പോരാളികള്‍ക്കും സഖ്യ കക്ഷികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാ അമേരിക്കക്കാരോടും ഞാന്‍ ആവശ്യപ്പെടുന്നു.” ട്രംപ് പറഞ്ഞു.

”സിറിയയിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദൈവം ആശ്വാസം പകര്‍ന്നു നല്കാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. സമാധാനത്തിന്റെയും അന്തസ്സിന്റെയും ഭാവി കാലത്തേക്ക് ആ മേഖലയെ ദൈവം വഴി കാട്ടണമേ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്ക്ക് മേല്‍ ദൈവത്തിന്റെ കാവല്‍ എല്ലാ കാലത്തും ഉണ്ടാകുമെന്നും രാജ്യത്തിന് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുമെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം. അതോടൊപ്പം സിറിയന്‍ ഭരണകൂടത്തിനെ പിന്തുണയ്ക്കുന്നതിനെതിരെ റഷ്യയ്ക്കും ഇറാനും എതിരെ അതിശക്തമായ വിമര്‍ശനമാണ് ട്രംപ് അഴിച്ചുവിട്ടത്.

”ലോക രാജ്യങ്ങള്‍ വിലയിരുത്തപ്പെടുക അവര്‍ ചങ്ങാത്തത്തില്‍ ആകുന്ന രാജ്യങ്ങള്‍ ഏതെന്ന അടിസ്ഥാനത്തിലായിരിക്കും. തെമ്മാടി രാഷ്ട്രങ്ങളെയും, ക്രൂരന്മാരും കൊലയാളികളുമായ സ്വേച്ഛാധിപതികളെയും പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനും ദീര്‍ഘ കാലത്തേക്ക് വിജയം കൈവരിക്കാന്‍ കഴിയില്ല.” ട്രംപ് പറഞ്ഞു. ”ഈ ഇരുണ്ട വഴി തുടരുമോ അതോ സുസ്ഥിരതയും സമാധാനത്തിനും ശക്തി പകരുന്ന പരിഷ്‌കൃതരാജ്യങ്ങളുടെ കൂടെ ചേരുമോ എന്നു റഷ്യ എത്രയും പെട്ടെന്നു തീരുമാനിക്കണം. ചിലപ്പോള്‍ വരും കാലങ്ങളില്‍ എപ്പോഴെങ്കിലും റഷ്യയുമായും, ഇറാനുമായി പോലും, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ചിലപ്പോള്‍ അതിനു സാധിച്ചേക്കില്ലെന്നും.” ട്രംപ് പറഞ്ഞു.

നാവിക, വ്യോമ സേനകള്‍ സിറിയന്‍ സൈനിക നടപടില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ”സിറിയന്‍ ഭരണകൂടത്തിന്റെ രാസായുധ ശേഷി നശിപ്പിക്കാനും തടയാനും ഏകോപിതവും ലക്ഷ്യവേദിയുമായ സൈനിക ആക്രമണത്തിന്” താന്‍ ബ്രിട്ടീഷ് സൈന്യത്തെ ചുമതലപ്പെടുത്തിയതായി യു കെ പ്രധാനമന്ത്രിയെ തെരേസ മെയ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ ഡൂമയില്‍ രാസായുധ ആക്രമണം നടത്തിയത് ബ്രിട്ടന്‍ ആണെന്ന റഷ്യന്‍ പ്രതിരോധമന്ത്രി മേജര്‍ ജെനറല്‍ ഇഗോര്‍ കൊണാഷെങ്കോവിന്റെ പ്രസ്താവനയെ തുടര്‍ന്നു സംജാതമായ നാടകീയമായ മണിക്കൂറുകള്‍ക്കൊടുവിലാണ് സൈനിക ആക്രമണം ആരംഭിച്ചത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: