സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍: ജെറുസലേം വിവാദത്തിന് ശേഷമുള്ള ആദ്യ യാത്രക്ക് രാഷ്ട്രീയ പ്രാധാന്യങ്ങളേറെ…

ഡബ്ലിന്‍: ഐറിഷ് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സിമോണ്‍ കോവിനി ഇസ്രായേല്‍ യാത്രയില്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 4 ദിവസം നീളുന്ന മിഡില്‍-ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി ആയതിന് ശേഷമുള്ള കോവിനിയുടെ രണ്ടാമത്തെ ഇസ്രായേല്‍ സന്ദര്‍ശനമാണിത്.

ജെറുസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമുള്ള ഇസ്രായേല്‍ യാത്രയാണിത് എന്നതും രാഷ്ട്രീയതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. യു.എന്നില്‍ അമേരിക്ക പാസാക്കിയ ഇസ്രായേല്‍ പ്രമേയത്തിന് പ്രതികൂലമായി വോട്ട് രേഖപ്പെടുത്തിയ 128 രാജ്യങ്ങളില്‍ ഒരു രാജ്യങ്ങളാണ് അയര്‍ലണ്ടും. ഈ സാഹചര്യത്തില്‍ ഐറിഷ് മന്ത്രിക്ക് ഇസ്രായേല്‍ നല്‍കുന്ന പരിഗണന എത്രമാത്രമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷവും ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടത്ര ഫലം കണ്ടിരുന്നില്ല. തുടര്‍ന്ന് അയര്‍ലണ്ടിനെപ്പോലുള്ള രാജ്യം പാലസ്തീന് സ്തുതി പാടിയത് ശരിയായില്ലെന്ന് നെതന്യാഹു ട്വിറ്ററിലൂടെ ആരോപണം ഉയര്‍ത്തിയിരുന്നു. ദ്വിരാഷ്ട്ര കരാറുകളില്‍ നെതന്യാഹു ഒപ്പു വെയ്ക്കാനുള്ള സാഹചര്യവും അനുകൂലമാകാന്‍ ഇടയില്ലെന്ന വാര്‍ത്തകളാണ് രാഷ്ട്രമായ നിരീക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഇസ്രായേല്‍ യാത്രാവേളയില്‍ ഗാസയിലും കോവിനി സന്ദര്‍ശനം നടത്തും. ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്രായേല്‍ പ്രഖ്യാപനത്തിന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച മന്ത്രിമാരില്‍ ഒരാളാണ് സിമോണ്‍ കോവിനി. യു.എസ് പ്രസിഡന്റിന്റേത് പക്വതയില്ലാത്ത തീരുമാനമാണെന്ന് കോവിനി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ഏതു വിഷയത്തെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടത്തുക എന്ന് ഉറ്റു നോക്കുകയാണ് ലോകരാജ്യങ്ങള്‍.

ഇസ്രായേല്‍ സന്ദര്‍ശനത്തിന് ശേഷം കോവിനി അടുത്ത യാത്ര നടത്തുന്നത് പലസ്തീനിലേക്കാണ്. അയര്‍ലണ്ടില്‍ സിറ്റി കൗണ്‍സില്‍ മുതലുള്ള ഭരണസിരാകേന്ദ്രങ്ങള്‍ പലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: