സിപിഎമ്മിന്‍റെ ജനകീയ പ്രതിരോധ സമരം, ലക്ഷങ്ങള്‍ പ്രതിജ്ഞചൊല്ലി പിരിഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ സമരം. മഞ്ചേശ്വം മുതല്‍ തിരുരവനന്തപുരം രാജ്ഭവന്‍ വരെ 1000 കിലോമീറ്റര്‍ ദൂരത്തില്‍ നടന്ന സമരത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്തു.

വിലക്കയറ്റം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച, അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിരോധ സമരം. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം ഗതാഗത തടസ്സമുണ്ടക്കാതെ റോഡിന്റെ ഒരു വശത്ത് കേന്ദ്രീകരിച്ചായിരുന്നു. തിരുവന്തപുരത്ത് രാജ്ഭവനുമിന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉല്‍ഘാനം ചെയ്തു. രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും മോദി സര്‍ക്കാരിന് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് താല്‍പര്യമെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും യോഗത്തില്‍ സംസാരിച്ചു. മഞ്ചേശ്വരത്ത് പി ബി അംഗം എസ് രാമചന്ദ്രന്‍പിളളയും കൊച്ചിയില്‍ പി ബി അംഗം എം എ ബേബിയും സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം ഏളമരം കരീമാണ് സമരം ഉദ്ഘാടനം ചെയ്തത്. സമരത്തിന്റെ ഭാഗമായി കേരളത്തിലെമ്പാടും 500 പ്രതിഷേധ യോഗങ്ങളാണ് നടന്നത്. വൈകുന്നേരം നാല് മണിക്ക് തുടങ്ങിയ സമരം ജനവിരുദ്ധ നയങ്ങള്‍ എതിര്‍ത്തു തോല്‍പിക്കുമെന്ന പ്രതിജ്ഞ ചൊല്ലി അഞ്ചു മണിക്ക് അവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: