സിനി ചാക്കോയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി അര്‍പ്പിച്ച് അയര്‍ലണ്ട് മലയാളി സമൂഹം

 

 

കാര്‍ അപകടത്തില്‍ മരിച്ച മലയാളി നഴ്‌സ് സിനി ചാക്കോയ്ക്ക് അയര്‍ലണ്ട് മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനാഞ്ജലി. സിനിയുടെ ഭൗതികശരീരം സ്വദേശത്തേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായുള്ള പ്രാര്‍ഥനാ കര്‍മ്മങ്ങള്‍ കോര്‍ക്കില്‍ പുരോഗമിക്കുകയാണ്. ഒട്ടേറെ വൈദികരും സിനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

തിങ്കളാഴ്ചയാണ് സിനിയുടെ ഭൗതിക ശരീരം കോട്ടയം കുറിച്ചിയിലെ വസതിയിലേക്കു കൊണ്ടുവരുന്നത്. ഇതിനു മുന്നോടിയായി സംസ്‌കാര ചടങ്ങിന്റെ രണ്ടു ഘട്ടങ്ങളാണ് അയര്‍ലന്‍ഡില്‍ നടക്കുന്നത്. അയര്‍ലന്‍ഡിലെത്തിയ സിനിയുടെ മാതാപിതാക്കളും സഹോദരനും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് മലയാളികളും സിനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നുണ്ട്.

ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 4 മണി വരെ കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചാപ്പലില്‍ സിനിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വയ്ക്കുന്നതും പിന്നീട് വിലാപയാത്രയായി ഹോസ്പിറ്റലില്‍ നിന്ന് വില്‍ട്ടണ്‍ ടെസ്‌കോക്കു സമീപമുള്ള സെന്റ് ജോസഫ് പള്ളിയിലേക്കു കൊണ്ടുപോകുന്നതുമായിരിക്കും. സെന്റ് ജോസഫ് (SMA) പള്ളിയില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ അയര്‍ലണ്ടിലെ വിവിധ പള്ളികളിലെ വൈദികര്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതും ശവസംസ്‌കാരം ഇടവകപ്പള്ളിയായ കോട്ടയം കുറിച്ചിവലിയപള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടുന്നതുമാണ്.

Share this news

Leave a Reply

%d bloggers like this: