സിനിമാ തിയറ്റര്‍ പീഡനം; പ്രതിയെ ഇന്ന് കോടതയില്‍ ഹാജരാക്കും; കുട്ടിയുടെ അമ്മയ്ക്കെതിരെയും പോക്സോ ചുമത്തി

എടപ്പാള്‍: സിനിമ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകരമാണ് കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്മയുടെ അറിവോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. കസ്റ്റഡിയിലെടുത്ത ഇവരെ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താലയിലെ പ്രമുഖ വ്യവസായി മൊയ്തീന്‍കുട്ടിയെ(60) ഇന്ന് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി പ്രതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മൊയ്തീന്‍കുട്ടിയെയും കുട്ടിയുടെ അമ്മയെയും തിയറ്ററിലെത്തിച്ച് തെളിവെടുക്കും. വൈദ്യ പരിശോധനക്ക് ശേഷം കുട്ടിയെ നിര്‍ഭയ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

എടപ്പാളിലെ ഒരു തിയറ്ററില്‍ ഏപ്രില്‍ 18ന് വൈകീട്ട് ആറിനുള്ള പ്രദര്‍ശനത്തിനിടയിലാണ് ഒരു സ്ത്രീക്കൊപ്പം ഇരുന്ന മൊയ്തീന്‍കുട്ടി തൊട്ടടുത്തിരുന്ന പത്ത് വയസ്സ് തോന്നിക്കുന്ന ബാലികയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ അറിവോടെയാണ് ഇയാള്‍ ഏകദേശം രണ്ടര മണിക്കൂറോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു. ഏപ്രില്‍ 26ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട തിയറ്റര്‍ ജീവനക്കാര്‍ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈനിന് കൈമാറി. ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പൊലീസിന് അന്നു തന്നെ പരാതി നല്‍കിയെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ദൃശ്യങ്ങള്‍ പുറത്തായത്. പിന്നീട് സംഭവം വാര്‍ത്തയായതോടെയാണ് അറസ്?റ്റുണ്ടായത്.

കേസ് അന്വേഷിച്ച് നടപടി എടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍ അജിത്ത് കുമാര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചസംഭവിച്ചെന്ന് സംസ്ഥാനവനിതാകമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. പൊലീസിനെ വിമര്‍ശിച്ച് വിഎം സുധീരനും രംഗത്തുവന്നു. പേരിനെന്തെങ്കിലും കാട്ടിക്കൂട്ടിയത് കൊണ്ട് ഇതൊന്നും നേരെയാക്കാനാകില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസും ഇക്കാര്യത്തില്‍ കുറ്റവാളികളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: