‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയ്ക്കായി മെല്‍ബണ്‍ ഒരുങ്ങി.

ഓസ്‌ട്രേലിയയില്‍ ഇദംപ്രഥമമായി മെല്‍ബണില്‍ അരങ്ങേറുന്ന ‘സിങ്ങ്, ഓസ്‌ട്രേലിയ വിത് ജെറി അമല്‍ദേവ്’ സംഗീത നിശയുടെ ടിക്കറ്റ് വില്‍പ്പന സംഘാടകരായ മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് സെപ്തംബര്‍ 17ആം തീയതി കുര്‍ബാനാനന്തരം ഉത്ഘാടനം ചെയ്തു. ഈ ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാര്‍ത്ഥമാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

നവംബര്‍ 5ആം തീയതി വൈകുന്നേരം 4 മണി മുതല്‍ മെല്‍ബണിലെ കിംഗ്‌സ്ടന്‍ ഹാളില്‍ വെച്ചാണ് ഈ മാസ്മരസംഗീതവിരുന്ന് നിങ്ങള്‍ക്കായി അരങ്ങേറുന്നത്. മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭാധനനായ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ് 15ല്‍ പരം കലാപ്രതിഭകള്‍ക്കൊപ്പം അവതരിപ്പിക്കുന്ന സ്വരമധുരമായ ഈ സംഗീത വിരുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആക്ഷന്‍ ഹീറോ ബിജു വരെയുള്ള 20ല്‍ പരം മലയാള ചലച്ചിത്ര ഗാനങ്ങള്‍ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാര്‍ന്ന ഗാനങ്ങളിലൂടെയും സംഗീതാസ്വാദകര്‍ക്കായി ഒരു ഗംഭീര സദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

വളരെ കുറച്ച് സീറ്റുകള്‍ മാത്രം ലഭ്യമായ ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന അതിവേഗം പുരോഗമിക്കുന്നു. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് താഴെയുള്ള നമ്പരുകളുമായി ബന്ധപ്പെടുക.

Rev. Fr. Eldo – 0469 660 919 Saji – 0455 444 402 Biju – 0433 559 259 Aby – 0433 214 902 Eldo – 0467 215 471

 

വാര്‍!ത്ത : എബി പൊയ്ക്കാട്ടില്‍

Share this news

Leave a Reply

%d bloggers like this: