സിക്ക വൈറസ് ബാധ ലൈംഗീകബന്ധത്തിലൂടെയും പകരുമെന്ന് റിപ്പോര്‍ട്ട്

ഓസ്റ്റിന്‍: ലൈംഗീകബന്ധത്തിലൂടെയും സിക്ക വൈറസ് ബാധ പകരുമെന്ന റിപ്പോര്‍ട്ട് ശക്തമാകുന്നു.രോഗത്തിനെതിരെയുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കൊതുകിലൂടെ പകരുന്ന സിക്ക വൈറസ് ലൈഗീകബന്ധത്തിലൂടെയും പകരുമെന്ന റിപ്പോര്‍ട്ട്. യുഎസിലെ ടെക്‌സാസിലാണ് ലൈംഗീകബന്ധത്തിലൂടെ വൈറസ് ബാധ പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിക്ക വൈറസ് ബാധിച്ച യുവതി സിക്ക വൈറസ് ബാധിതപ്രദേശങ്ങളിലെന്നും യാത്രചെയ്തിരുന്നില്ലെന്നും എന്നാല്‍ വെനിസ്വലയില്‍നിന്നും തിരിച്ചെത്തിയ ഭര്‍ത്താവിന് സിക്ക വൈറസ് ബാധയുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
1947ല്‍ ഉഗാണ്ടയിലെ സിക്ക വനത്തിലെ കുരങ്ങുകളില്‍ ആദ്യമായി ഈ വൈറസ്ബാധ കണ്ടെത്തിയതിനാലാണ് വൈറസിന് ഈ പേരുനല്‍കിയത്. നാഡീവ്യൂഹത്തിനു തകരാറുണ്ടാകാനും അതുമൂലം മസിലുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും ശരീരം താല്ക്കാലികമായി തകരാറിലാക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോമിനും ഈ വൈറസ് കാരണമാകും.

ലാറ്റിനമേരിക്കയില്‍ വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കും ചികിത്സയ്ക്കുമായി കൂടുതല്‍ ഫണ്ട് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.രക്തം സ്വീകരിക്കുന്നതിനുമുമ്പ് വേണ്ട മുന്‍കരുതലുകളെടുത്തശേഷം മാത്രം സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: