സിക്ക വൈറസ് തടയാന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: സിക്ക വൈറസിന്റെ വ്യാപനം തടയാന്‍ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് മാര്‍പാപ്പ. സിക്ക വൈറസ് തടയുന്നതിന് ഗര്‍ഭ നിരോധനന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ രണ്ടു തിന്മകളെ ചെറുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. സിക്ക വൈറസ് ബാധിച്ച സ്ത്രീകള്‍ മൈക്രോസെഫലിയുമായി കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കാന്‍ ഗര്‍ഭഛിദ്രം നടത്തുന്നതും, വൈറസ് ബാധയെ തുടര്‍ന്ന് മസ്തിഷ്‌ക വികാസം പ്രാപിക്കാതെ മൈക്രോസെഫലി എന്ന അവസ്ഥയുമായി കുഞ്ഞുങ്ങള്‍ ജനിക്കുന്നതും.

ഗര്‍ഭഛിദ്രം ഏറ്റവും വലിയ തിന്മയാണെന്നും കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭഛിദ്രം ഒരു ജീവനെ രക്ഷിക്കാന്‍ മറ്റൊരു ജീവനെ കൊല്ലുന്ന പ്രക്രിയയാണ്. എന്നാല്‍ ഗര്‍ഭധാരണം ഒഴിവാക്കുന്നത് അത്രയേറെ ക്രൂരമായ തിന്മയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗര്‍ഭനിരോധനത്തിന് സഭ എതിര്‍ക്കുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യവിദഗ്ധര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. സിക്ക വൈറസ് വ്യാപനം തടയാന്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം കതോലിക്കര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്ക നിലനിന്നിരുന്നു. മാര്‍പാപ്പയുടെ പ്രഖ്യാപനം വൈറസ് തടയാനുള്ള ലോകാരേഗ്യ സംഘടനയുടെ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തുന്നത്. തെക്കേ അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗത്തിനെതിരെ പോരാടാന്‍ ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങള്‍ക്ക് 150 മില്യണ്‍ ഡോളര്‍ ( ഏകദേശം 1,028 കോടി രൂപ) നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: