സിക്ക വൈറസ് അമേരിക്കയില്‍ സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു. അമേരിക്കന്‍ സ്റ്റേറ്റുകളിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു. അമേരിക്കന്‍ ആരോഗ്യ വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 50 അമേരിക്കന്‍ സ്റ്റേറ്റുകളിലായി 157 പേരും പ്യൂര്‍ട്ടോറിക്കയില്‍ 122 കേസുകളുമാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവിവന്‍ഷന്‍ വിഭാഗത്തിന്റെ കണക്കുകള്‍.

പരിശോധനയില്‍ സിക്ക വൈറസ് ബാധയുടെ തെളിവുകള്‍ കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. മാതാവില്‍ നിന്നും കുട്ടിയിലേക്ക് എത്തുന്ന വൈറസ് ബാധ കുട്ടികളുടെ തലയുടേയും തലച്ചോറിന്റെയും വളര്‍ച്ചയെ കാര്യമായി തന്നെ ബാധിക്കുന്നു. ഈഡിസ് കൊതുകിന്റെ രണ്ടു വിഭാഗത്തില്‍ നിന്നും പടരുന്ന വൈറസ് ഇതിനകം 23 രാജ്യങ്ങളില്‍ കണ്ടെത്തിക്കഴിഞ്ഞു. രോഗത്തിനെതിരേയുള്ള പ്രതിരോധ വാക്സിന്‍ വികസിപ്പിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: