സിക്ക വൈറസിനെതിരെ വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍

ഹൈദരാബാദ്: ലോകത്തെ ഭീതിയിലാഴ്ത്തുന്ന സിക്ക വൈറസിനു വാക്‌സിന്‍ കണ്ടു പിടിച്ചതായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍. ഹൈദരാബാദിലെ ഭാരത് ബയോടെക് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഡോക്ടര്‍ കൃഷ്ണ എല്ലയാണ് വാക്‌സിന്‍ കണ്ടു പിടിച്ചെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. സിക്ക വൈറസിനെതിരെ രണ്ടു വാക്‌സിനുകളാണ് കമ്പനി വികസിപ്പിച്ചത്. ഈ വാക്‌സിന്‍, പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി വ്യക്തമാക്കി. വാക്‌സിനുകളുടെ പേറ്റന്റിനുള്ള അപേക്ഷ ലഭിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചിട്ടുണ്ട്. വാക്‌സിനുകള്‍ ശാസ്ത്രീയമായി പരിശോധിച്ച ശേഷം പേറ്റന്റ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിനുകള്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടാല്‍ അത് വലിയ ചുവടുവയ്പ്പായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ലാറ്റിന്‍ അമേരിക്കയില്‍ സിക്ക വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. . . കൊതുകിലൂടെ പടര്‍ന്നിരുന്ന വൈറസ് ബാധ ലൈംഗിക ബന്ധത്തിലൂടെ പടരുമെന്ന റിപ്പോര്‍ട്ടും ഇന്ന് പുറത്തുവന്നിട്ടുണ്ട്. കൊതുകുകളിലൂടെ പകരുന്ന സിക്ക വൈറസ് 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികളുടെ തലച്ചോര്‍ ചുരുങ്ങുന്ന മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്നു എന്നതാണ് സിക്ക വൈറസിനെ അപകടരമാക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: