സിംഗപൂര്‍ എയര്‍ലൈന‍്സ് വിമാനം ഗിയര്‍ പരിശോധിനയ്ക്കിടെ മൂക്ക് കുത്തി

സിംഗപൂര്‍: സിംഗപുരിലെ ചാംഗി വിമാനത്താവളത്തില്‍ വിമാനം മൂക്ക് കുത്തി വീണു. ഗിയര്‍ സംവിധാനം പരിശോധിക്കുമ്പോഴാണ് സിംഗപൂര്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്‍വശം താഴേക്ക് പതിച്ചത്. ആ സമയം വിമാനത്തില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. ഒരു എന്‍ജിനിയര്‍ മാത്രമാണ് വിമാനത്തിന്റെ ഉള്‍വശത്ത് ഉണ്ടായിരുന്നത്. അയാള്‍ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് സിംഗപൂര്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

വിമാനം താഴേക്ക് പതിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അപ്പോള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എടുത്ത ചിത്രം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശോധനയ്ക്കായി ഉപയോഗിച്ച് ഏണി തകര്‍ന്ന നിലയില്‍ വിമാനത്തിന്റെ അടിഭാഗത്ത് കാണാം.

സാധാരണഗതിയില്‍ പരിശോധനാ സമയത്ത് വിമാനത്തിന് ചുറ്റും എഞ്ചിനിയറിങ് വിഭാഗത്തിലെ ജീവനക്കാര്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് വിമാനത്തിന് അടുത്തായി ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ആളപായം ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു.

 

എസ്

Share this news

Leave a Reply

%d bloggers like this: