സാവിയോ ഫെസ്റ്റ് മെയ് 6 ന് ഹണ്‍സ്ടൗണ്‍ തിരുഹൃദയ ദേവാലയത്തില്‍

വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാള്‍ ദിനമായ മെയ് 6 നു ഹണ്‍സ്ടൗണ്‍ ചര്‍ച്ച് ഓഫ് സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്സ് ല്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അള്‍ത്താര ശുശ്രൂഷകരുടെ സംഗമം നടത്തുന്നു. രാവിലെ 10:45 നു രജിസ്‌ട്രേഷന്‍, പതിനൊന്ന് മണിക്ക് ആഘോഷകരമായ വിശുദ്ധ കുര്‍ബാന. വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. കുട്ടികളുടെ വിവിധങ്ങളായ പരിപാടികളെ തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ സമാപികുന്നു.

ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലായി മുന്നൂറോളം കുട്ടികള്‍ അള്‍ത്താര ശുശ്രൂഷകരായി സേവനം ചെയ്യുന്നു. ‘അള്‍ത്താരയാണു ആത്താണി, സ്‌ക്രാരിയാണെന്റെ ശക്തികേന്ദ്രം’ – അള്‍ത്തരയില്‍ ശുശ്രൂഷചെയ്യുന്ന എല്ലാവരേയും പ്രത്യേകം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: