സാല്‍മൊണെല്ല ബാക്റ്റീരിയ ‘Buenas’ ഫ്രോസണ്‍ തേങ്ങാപ്പീര തിരിച്ചെടുക്കുന്നു.

അയര്‍ലണ്ടിലെ വിവിധങ്ങളായ ഏഷ്യന്‍ ഷോപ്പുകളില്‍ ഫിലിപ്പൈന്‍സില്‍ നിന്നും വിതരണത്തിനെത്തിയിരിക്കുന്ന ‘Buenas’ ബ്രാന്‍ഡ് ഫ്രോസണ്‍ തേങ്ങാപ്പീരയില്‍ മാരകമായ സാല്‍മൊണെല്ല ബാക്റ്റീരിയയുടെ സന്നിധ്യം മൂലം തിരിച്ചെടുക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിതരണക്കാരായ Manning Impex Ltd നെ അയര്‍ലണ്ടിലെ Food Standards Authortiy അറിയിച്ചു. ഫിലിപ്പൈന്‍സില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന 454 ഗ്രാം പാക്കിലാണ് മരണം വരെ സംഭവിക്കാന്‍ ഇടയുള്ള ബാക്റ്റീരിയ കണ്ടെത്തിയിരിക്കുന്നത്. പാല്‍ ഉത്പന്നങ്ങള്‍, ഇറച്ചി, മുട്ട എന്നിവയിലാണ് ഇത്തരത്തിലുള്ള അണുബാധ കണ്ട് വരുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ, യു.കെ, കാനഡ എന്നിവിടങ്ങളില്‍ നിന്നും ‘Buenas’ ഫ്രോസണ്‍ തേങ്ങാപ്പീര തിരികെ വിളിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: