സാമ്പത്തിക രംഗത്ത് ഉത്തേജനം കൊണ്ടുവരാന്‍ ഹോട്ടലുകളും, പബുകളും നിര്‍മ്മിക്കപ്പെടണം: സാമ്പത്തിക വിദഗ്ദ്ധര്‍

മദ്യ വ്യവസായത്തില്‍ നിന്നും രാജ്യത്ത് പരമാവധി വളര്‍ച്ച് നേടാന്‍ കൂടുതല്‍ റസ്‌റോറന്റുകളും, ഹോട്ടലുകളും, പബുകളും നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകര്‍. ഓരോ മേഖലയിലും ഒരു പബ് എങ്കിലും ഉണ്ടായിരിക്കണം. ഐറിഷ് സാമ്പത്തിക വിദഗ്ദ്ധന്‍ ആന്റണി ഫോളി ഡ്രിങ്ക്‌സ് ഇന്‍ഡസ്ട്രി ഗ്രൂപ് ഓഫ് അയര്‍ലന്‍ഡിന് വേണ്ടി തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

പ്രാദേശിക സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്ക് സംഭാവന നല്‍കുന്ന മദ്യ വ്യവസായം തൊഴില്‍ രംഗത്തെ പരിപോഷിപ്പിക്കുന്നുമുണ്ട്. മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി വിദേശീയര്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് തടസമാകുന്നു. ഇ.യു വിലെത്തുന്ന വിദേശീയര്‍ വിലക്കൂടുതല്‍ മൂലം ഐറിഷ് മദ്യം ഉപയോഗിക്കാന്‍ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്.

തൊഴില്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ വ്യവസായം ടിപ്പറേറിയയില്‍ 4000 പേര്‍ക്ക് തൊഴിലും 87 മില്യണ്‍ യൂറോ വരുമാനവും പ്രധാനം ചെയുന്നുണ്ട്. മദ്യത്തിന് നികുതി കൂടുതല്‍ ആയതിനാല്‍ ദേശീയ തലത്തില്‍ സാമ്പത്തിക മേഖലക്ക് വളര്‍ച്ച നേടിക്കൊടുക്കാനും മദ്യ വ്യവസായത്തിന് കഴിയുമെന്നാണ് വിശകലനം ചെയ്യപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍

http://supportyourlocal.ie/wp-content/uploads/Drinks-and-Hospitality-Industry.pdf
എ എം

Share this news

Leave a Reply

%d bloggers like this: