സാനിയക്ക് ഖേല്‍രത്ന നല്‍കുന്നത്…നടപടി തത്കാലം നിര്‍ത്താന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: കായിക ലോകത്തെ പരമോന്നതി ബഹുമതി രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് ലഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം. പാരാലിമ്പിംഗ് താരം എച്ച്. ഗിരിഷ നല്‍കിയ ഹര്‍ജിയിലാണ് സാനിയയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനുള്ള നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.

കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരത്തിനായി സാനിയ മിര്‍സയുടെ പേര് ശിപാര്‍ശ ചെയ്തത്. പുരസ്‌കാരത്തിനായി താരങ്ങളെ തെരഞ്ഞെടുക്കുന്ന മൂന്നംഗ കമ്മിറ്റി സാനിയയുടെ പേര് ശരിവച്ചിരുന്നു. രാജ്യത്തിനുവേണ്ടി സാനിയ കൈവരിച്ച നേട്ടങ്ങളാണ് താരത്തിന്റെ പേര് പുരസ്‌കാരത്തിനായി ശിപാര്‍ശ ചെയ്യാന്‍ കായിക മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

28കാരിയായ സാനിയയുടെ പേരില്‍ മൂന്ന് മിക്‌സഡ് ഡബിള്‍സ് ഗ്രാന്റ് സ്ലാം കിരീടങ്ങളാണുള്ളത്. സ്‌ക്വാഷ് താരം ദീപികാ പള്ളിക്കല്‍, ഹോക്കി താരം സര്‍ദാര്‍ സിങ്, ഡിസ്‌ക് ത്രോ താരം വികാസ് ഗൗഡ തുടങ്ങിയ താരങ്ങളെ മറികടന്നാണ് സാനിയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് സാനിയ.

Share this news

Leave a Reply

%d bloggers like this: