സാധനങ്ങള്‍ നഷ്ടമാവുന്ന സംഭവങ്ങളില്‍ നേരിട്ട് പരാതി നല്‍കണം വിമാനത്താവള കസ്റ്റംസ്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ കാണാതാവുന്ന പരാതിയില്‍ യാത്രക്കാര്‍ കസ്റ്റംസ് വിഭാഗത്തിന് നേരിട്ട് പരാതി നല്‍കണമെന്ന് കസ്റ്റംസ് െഡപ്യൂട്ടി കമ്മിഷണര്‍ എം. മുഹമ്മദ് റാഫി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം സംഭവങ്ങളില്‍ സത്വരമായ അന്വേഷണവും നടപടിയും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

യാത്രക്കാര്‍ക്ക് കസ്റ്റംസ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍മാരെയോ ആവശ്യമെങ്കില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരയോ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തില്‍ ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കസ്റ്റംസിനെ പഴിചാരുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. വിമാനം വൈകല്‍ കണ്‍വെയര്‍ ബെല്‍റ്റിലെ തകരാറുകള്‍, ട്രോളികളുടെ പ്രശ്നങ്ങള്‍ തുടങ്ങി യാത്രക്കാര്‍നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കസ്റ്റംസാണെന്ന രീതിയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞദിവസം വാച്ച് നഷ്ടമായതായി കാണിച്ച് ചില പത്രങ്ങളില്‍വന്ന വാര്‍ത്തകള്‍ ഇതിന് ഉദാഹരണമാണ്. ഔദ്യോഗികമായി പരാതി ലഭിച്ചില്ലെങ്കിലും സംഭവത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ യാത്രക്കാരന്‍ പറയുന്ന ബാഗേജില്‍ ഇത്തരത്തില്‍ ഒരു വാച്ച് ഉണ്ടായിരുന്നില്ലെന്ന് എക്സ്റേ ഇമേജുകളില്‍ വ്യക്തമായിട്ടുണ്ട്. ഇത് യാത്രക്കാരനെ ബോധ്യപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറയുന്നു. കസ്റ്റംസ് ഹാളിലെ പരിശോധനാ സമയത്ത് ബാഗേജ് തുറന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പരിശോധനയ്ക്കായി മാര്‍ക്കുചെയ്ത ബാഗേജ് നിര്‍ഗമന കവാടത്തില്‍ തടഞ്ഞ് പരിശോധിക്കുകമാത്രമാണ് കസ്റ്റംസ് ചെയ്തത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: