സാദരം 19: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍: മാര്‍ച്ച് 19-ന് ബ്ലാക്ക്‌റോക്കില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ വി.യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് മാസം 19 -ാം തീയതി ചൊവ്വാഴ്ച ബ്ലാക്ക്‌റോക്ക് ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ദേവാലയത്തില്‍ വച്ച് ആഘോഷിക്കുന്നു. വൈകിട്ട് 5 മണിക്ക് ആരാധനയും സ്തുതിപ്പും, തുടന്ന് ഡബ്ലിനിലെ സീറോ മലബാര്‍ ചര്‍ച്ച് ഗായഗസംഘം നയിക്കുന്ന ഗാനശുശ്രൂഷ, വചന ശുശ്രൂഷ, ലദീഞ്ഞ്, നൊവേന. വൈകിട്ട് 6:30 തിനു തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച.

ഉത്തമ കുടുംബ പാലകനായ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനം പിതൃദിനമായ് ആചരിച്ച് എല്ലാ കുടുംബനാഥന്മാരേയും ആദരിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അന്നേദിനം സഭയില്‍ നേതൃത്വശുശ്രൂഷ ചെയ്യുന്ന എല്ലാവ്യക്തികളേയും സഭാസംരക്ഷകനായ യൗസേപ്പിതാവിന്റെ കൈകളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. എല്ലാ യൗസേപ്പ് നാമധാരികളേയും തദവസരത്തില്‍ ആദരിക്കുന്നു. വൈകിട്ട് സ്‌നേഹവിരുന്നോടുകൂടി തിരുനാള്‍ സമാപിക്കുന്നു. കുട്ടികളെ അടിമവയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിച്ച് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ കുടുംബങ്ങളേയും തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ബിജു എല്‍ നടക്കല്‍

Share this news

Leave a Reply

%d bloggers like this: