സാങ്കേതിക രംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി അയര്‍ലണ്ടില്‍ ആദ്യ ടെക്‌നോളജി യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാകും

ഡബ്ലിന്‍ : ഡബ്ലിന്‍ കേന്ദ്രമായി അയര്‍ലണ്ടില്‍ ആദ്യ സാങ്കേതിക സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനം. ഡബ്ലിന്‍ ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ആരംഭിക്കുന്ന സര്‍വകലാശാല മൂന്ന് സാങ്കേതിക സ്ഥാപനകള്‍ ലയിച്ചുകൊണ്ടാണ് പിറവിയെടുക്കുന്നത്. യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കും.

ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, താല- ബ്ലാഞ്ചെര്‍സ്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടാണ് പുതിയ സര്‍വകലാശാല ആരംഭിക്കുക. മൂന്ന് ക്യാമ്പസുകളില്‍ ആയി പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനത്തില്‍ അന്തര്‍ദേശീയ തലത്തിലുള്ള പഠന- ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കും.

രാജ്യത്തിന്റെ സാങ്കേതിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സ്ഥാപനമായി ഇതിനെ വളര്‍ത്തിയെടുക്കും. ടെക്‌നോളജി പഠന രംഗത്ത് വിദേശ വിദ്യാര്‍ത്ഥികളുടെ ആദ്യ ചോയ്‌സ് ആക്കി കേന്ദ്രത്തെ മാറ്റുകയാണ് ലക്ഷ്യം.

2026 ഓടെ യൂറോപ്പിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുന്നതോടൊപ്പം അയര്‍ലണ്ടിന്റെ പ്രാദേശിക വികസനത്തിന് സര്‍ക്കാരിന് സാങ്കേതിക സഹായം നല്കാന്‍ കഴിയുന്ന രീതിയില്‍ സര്‍വ്വകലാശാലയെ മാറ്റിയെടുക്കും. ടെക്‌നോളോജിയുമായി ബന്ധപ്പെട്ട എല്ലാ കോഴ്‌സുകളും ലോകോത്തര നിലവാരത്തില്‍ ഇവിടെ അനുവദിക്കപ്പെടും.

ഡികെ

Share this news

Leave a Reply

%d bloggers like this: